'ചൂട് കൂടിയപ്പോള്‍ പ്ലാസ്റ്റിക് സ്വയം കത്തിയതാകാം'; ബ്രഹ്മപുരത്ത് അട്ടിമറിയില്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

'ചൂട് കൂടിയപ്പോള്‍ പ്ലാസ്റ്റിക് സ്വയം കത്തിയതാകാം'; ബ്രഹ്മപുരത്ത് അട്ടിമറിയില്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

കൊച്ചി: ബ്രഹ്മപുരത്ത് അട്ടിമറിയില്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട് ബ്രഹ്മപുരത്ത് അട്ടിമറിയില്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. ബ്രഹ്മപുരത്തെ മാലിന്യ കൂമ്പാരത്തിന് സ്വയം തീപടിച്ചതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മാലിന്യ കൂമ്പാരത്തിന്റെ അടിത്തട്ടില്‍ നിന്നാണ് തീപിടുത്തമുണ്ടായത്. കാലങ്ങളായി കെട്ടികിടക്കുന്ന മാലിന്യങ്ങളില്‍ വലിയ രീതിയില്‍ രാസമാറ്റമുണ്ടാകും. ഈ രാസവസ്തുക്കളാണ് തീ പിടിക്കാന്‍ കാരണമായതെന്നും ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു.

പടിഞ്ഞാറ് നിന്ന് കിഴക്കോട്ടുളള കാറ്റിന്റെ ദിശയും പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കൂനയും തീ കത്തിപ്പടരാന്‍ കാരണമായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
മാര്‍ച്ച് രണ്ടിന് വൈകിട്ടാണ് ബ്രഹ്മപുരത്തെ മാലിന്യ കൂമ്പാരത്തിന് തീപിടിച്ചത്. 12 ദിവസമെടുത്താണ് തീ അണച്ചത്. 110 ഏക്കര്‍ സ്ഥലത്തായിട്ട് വ്യാപിച്ചുകിടക്കുകയാണ് മാലിന്യ പ്ലാന്റ്. മൂന്നാം തവണയാണ് ഇവിടെ തീപിടുത്തമുണ്ടാകുന്നത്. കഴിഞ്ഞ രണ്ട് തവണയും തീ ഉയര്‍ന്നത് ഒറ്റപ്പെട്ട സ്ഥലത്തായിരുന്നു. അന്ന് ആറുമണിക്കൂര്‍ കൊണ്ട് തീ അണക്കാനായിരുന്നു.

ബ്രഹ്മപുരം തീപിടിത്തത്തില്‍ അട്ടിമറിയില്ലെന്ന് പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടിലും പറഞ്ഞിരുന്നു. അമിതമായ ചൂടാണ് 12 ദിവസത്തോളം നീണ്ടുനിന്ന തീപിടുത്തത്തിന് കാരണമായത്. വിശദമായി നടത്തിയ അന്വേഷണത്തില്‍ പ്ലാന്റില്‍ തീയിട്ടതിന് തെളിവില്ല. എന്നാല്‍ മാലിന്യത്തിന്റെ അടിത്തട്ടില്‍ ഉയര്‍ന്ന താപനില തുടരുകയാണ്. പ്ലാന്റില്‍ ഇനിയും തീപിടുത്തിന് സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ ഉണ്ടായ ദിവസങ്ങളോളം നീണ്ടുനിന്ന തീപിടുത്തത്തെ തുടര്‍ന്നാണ് സമഗ്രമായ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടത്. പ്ലാന്റിലെ ജീവനക്കാരുടെയും കരാര്‍ കമ്പനി ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും അടക്കം 50ഓളം പേരുടെ മൊഴിയെടുത്തിരുന്നു. സിസിടിവി ക്യാമറകളും മൊബൈല്‍ ഫോണുകളും പരിശോധിച്ചു. എന്നാല്‍ പരിശോധയില്‍ ദുരൂഹതയൊന്നും കണ്ടെത്താനായില്ലെന്നാണ് പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ബ്രഹ്മപുരത്തെ തീ പൂര്‍ണ്ണമായും അണച്ചതിനു ശേഷം വിദഗ്ധരുടെ സാന്നിധ്യത്തില്‍ പ്ലാന്റില്‍ പരിശോധന നടത്തിയിരുന്നു. മാലിന്യ കൂമ്പാരത്തിന് മുകളില്‍ 34 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. എന്നാല്‍ രണ്ടടി താഴ്ചയില്‍ 45 ഡിഗ്രിയായിരുന്നു താപനില. വലിയ കനത്തില്‍ കിടക്കുന്ന മാലിന്യ കൂമ്പാരത്തിന് അടിത്തട്ടിലേക്ക് എത്തുമ്പോള്‍ താപനില വീണ്ടും ഉയരുന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്ലാന്റില്‍ എപ്പോഴും തീപിടിത്ത സാധ്യതയുണ്ടെന്നും തീ അണയ്ക്കാനുള്ള സംവിധാനവും സ്ഥിരമായ നിരീക്ഷണവും വേണമെന്നും പൊലീസിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.