വത്തിക്കാന്‍ സിറ്റി: ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഫ്രാന്‍സിസ് പാപ്പ ആശുപത്രി വിട്ടു. മൂന്നു ദിവസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് എണ്‍പത്തിയാറുകാരനായ മാര്‍പ്പാപ്പ സാന്താ മാര്‍ത്തയിലെ വസതിയിലേക്കു തിരിച്ചത്. 'ഞാന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു' എന്ന് ആശുപത്രിക്ക് മുന്നില്‍ കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരോടും വിശ്വാസികളോടും പാപ്പ തമാശയായി പറഞ്ഞു.
ആള്‍ക്കൂട്ടത്തെ കണ്ട പാപ്പ കാറില്‍ കയറുന്നതിന് മുന്‍പായി പുഞ്ചിരിക്കുകയും കൈ വീശുകയും ചെയ്തു. താന്‍ ചികിത്സയിലുണ്ടായിരുന്ന ആശുപത്രിയില്‍ വച്ച് മരിച്ച അഞ്ച് വയസുകാരിയുടെ മാതാപിതാക്കളെ, വത്തിക്കാനിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് മാര്‍പാപ്പ ആശ്വസിപ്പിച്ചു. ദമ്പതികള്‍ കണ്ണീരോടെ പാപ്പയെ ഏറെ നേരം ആലിംഗനം ചെയ്തു. തുടര്‍ന്ന് പാപ്പ വത്തിക്കാനിലെ വസതിയിലേക്കു പോയി.
മാര്‍പ്പാപ്പ ആശുപത്രിയില്‍ നിന്ന് വസതിയിലേക്കു മടങ്ങുന്നു
റോമിലെ ജെമെല്ലി ആശുപത്രിയിലാണ് പാപ്പയെ പ്രവേശിപ്പിച്ചിരുന്നത്. ഓശാന ഞായറാഴ്ചയിലെ തിരുക്കര്‍മ്മങ്ങള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ തന്നെ മുഖ്യ കാര്‍മികത്വം വഹിക്കും.
ശ്വസിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് പരിശുദ്ധ പിതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാര്‍പാപ്പയ്ക്ക് വൈറല്‍ ബ്രോങ്കൈറ്റിസിനുള്ള ആന്റിബയോട്ടിക്കുകളാണ് നല്‍കിയിരുന്നത്. ആരോഗ്യത്തില്‍ കാര്യമായ പുരോഗതിയുണ്ടായെന്നും ഇന്നലെ വൈകുന്നേരം ആശുപത്രിയിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ജീവനക്കാര്‍ എന്നിവര്‍ക്കൊപ്പം ഫ്രാന്‍സിസ് പാപ്പ പിസ കഴിച്ചുവെന്നും വത്തിക്കാന്‍ വക്താവ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.