അരുണാചല്‍ പ്രദേശിലെ 11 സ്ഥലങ്ങളുടെ പേര് മാറ്റി ചൈനയുടെ പ്രകോപനം; ഇന്ത്യയുടെ പ്രതികരണം ഇന്നുണ്ടായേക്കും

അരുണാചല്‍ പ്രദേശിലെ 11 സ്ഥലങ്ങളുടെ പേര് മാറ്റി ചൈനയുടെ പ്രകോപനം; ഇന്ത്യയുടെ പ്രതികരണം ഇന്നുണ്ടായേക്കും

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിലെ 11 സ്ഥലങ്ങളുടെ പേര് മാറ്റിയതായി ചൈന. അഞ്ച് മലകളുടെയും രണ്ട് നദികളുടെയും രണ്ട് ജനവാസ മേഖലയുടെയും പേര് മാറ്റിയെന്നാണ് ചൈനയുടെ സിവില്‍ അഫയേഴ്സ് മന്ത്രാലയത്തിന്റെ അവകാശ വാദം.

ഇന്ത്യയുടെ ഭാഗമായ അരുണാചല്‍ പ്രദേശ് സൗത്ത് ടിബറ്റ് ആണെന്ന വാദം ഉന്നയിച്ചാണ് ചൈനയുടെ നടപടി. അതേസമയം ഇക്കര്യത്തില്‍ ഇന്ത്യയുടെ പ്രതികരണം ഇന്നുണ്ടായേക്കുമെന്നാണ് അറിയുന്നത്.

സമീപ വര്‍ഷങ്ങളില്‍ ചൈന സ്വീകരിച്ച സമാന നടപടികളുടെ തുടര്‍ച്ചയാണ് ഇതും. പേര് മാറ്റിയുള്ള ചൈനയുടെ നടപടി ഇതിനു മുന്‍പും ഇന്ത്യ നിരസിക്കുകയായിരുന്നു. അരുണാചല്‍ പ്രദേശ് എന്നും ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും ഇന്ത്യ ആവര്‍ത്തിക്കുന്നു.

ചൈനയുടെ പ്രഖ്യാപനത്തോടെ ചൈനീസ് മാപ്പുകളില്‍ 'സൗത്ത് ടിബറ്റ'നിലെ സ്ഥലങ്ങളുടെ പേരുകള്‍ പുതിയതായിരിക്കും. സ്ഥലങ്ങളുടെ പേരുകള്‍ക്കൊപ്പം ഭരണ കേന്ദ്രങ്ങളുടെ വിഭാഗവും ചൈന ലിസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ചൈനീസ് സര്‍ക്കാരിന്റെ ടാബ്ലോയിഡ് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.