പൗരനില്ലാത്ത പ്രത്യേക പരിഗണന രാഷ്ട്രീയ നേതാക്കള്‍ക്ക് നല്‍കാനാവില്ല; അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നുവെന്ന ഹര്‍ജി തള്ളി സുപ്രീം കോടതി

പൗരനില്ലാത്ത പ്രത്യേക പരിഗണന രാഷ്ട്രീയ നേതാക്കള്‍ക്ക് നല്‍കാനാവില്ല; അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നുവെന്ന ഹര്‍ജി തള്ളി സുപ്രീം കോടതി

ന്യൂഡല്‍ഹി: അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി. രാഷ്ട്രീയ നേതാക്കള്‍ക്ക് പ്രത്യേക പരിഗണന നല്‍കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. 14 പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ ഹര്‍ജി യാണ് തള്ളിയത്.
രാഹുല്‍ഗാന്ധിക്കെതിരെ ഇ.ഡി നടപടി വന്നതിന് പിന്നാലെയാണ് കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. അറസ്റ്റ്, കസ്റ്റഡി തുടങ്ങിയ നടപടിക്രമങ്ങള്‍ക്കെല്ലാം കൃത്യമായ മാനദണ്ഡങ്ങളുണ്ടാവണമെന്നും ഇതിന് ഉത്തരവ് നല്‍കണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം.

എന്നാല്‍ രാജ്യത്തെ പൗരനില്ലാത്ത പ്രത്യേക പരിഗണന രാഷ്ട്രീയ നേതാക്കള്‍ക്ക് നല്‍കാനാവില്ലെന്നായിരുന്നു കോടതിയുടെ മറുപടി.

എല്ലാ അന്വേഷണ ഏജന്‍സികളെയും കൃത്യമായ മാനദണ്ഡങ്ങള്‍ക്ക് വിധേയമാക്കണമെന്ന ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്നറിയിച്ച കോടതി ഇത്തരമൊരു ഹര്‍ജി നിലനില്‍ക്കുന്നതാണോ എന്നും ഹര്‍ജിക്കാരോട് ചോദിച്ചു.

കോടതി ഹര്‍ജി തള്ളുമെന്നുറപ്പായപ്പോള്‍ ഹര്‍ജി പിന്‍വലിക്കുകയായിരുന്നു പ്രതിപക്ഷം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.