ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സംഘടനയുടെ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മിഷനിലേക്ക് ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടു. അടുത്ത വര്‍ഷം ജനുവരി ഒന്നിന് ആരംഭിക്കുന്ന അംഗത്വം നാലുവര്‍ഷത്തേക്കാണ്. വിദേശകാര്യമന്ത്രി എസ്. ജയശങ്കറാണ് വിവരം പുറത്തുവിട്ടത്. ഇതിനുവേണ്ടി പരിശ്രമിച്ചവരെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. ചൈനയെ ബഹുദൂരം പിന്നിലാക്കിയാണ് ഇന്ത്യ കമ്മിഷനില്‍ സ്ഥാനം പിടിച്ചത്.
ഇന്ത്യയെക്കൂടാതെ റിപ്പബ്ലിക് ഓഫ് കൊറിയ (ദക്ഷിണ കൊറിയ), ചൈന, യുഎഇ എന്നീ രാജ്യങ്ങളാണ് രണ്ടു സീറ്റുകള്‍ക്കുവേണ്ടി മത്സരരംഗത്ത് ഉണ്ടായിരുന്നത്. 53ല്‍ ഇന്ത്യ 46 വോട്ട് നേടിയാണ് അംഗത്വം എടുത്തത്. ദക്ഷിണ കൊറിയയ്ക്ക് 23, ചൈനയ്ക്ക് 19, യുഎഇക്ക് 15 എന്നിങ്ങനെയാണ് വോട്ടുകള്‍ ലഭിച്ചത്.
യുഎന്നിന്റെ ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ കൗണ്‍സില്‍ ആണ് 24 അംഗ യുഎന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മിഷനെ തിരഞ്ഞെടുക്കുന്നത്. രാജ്യാന്തര സ്ഥിരവിവര കണക്കുകള്‍ സംബന്ധിച്ച തീരുമാനങ്ങളെടുക്കുന്ന ഉന്നതതല സംഘടനയാണിത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.