ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പുതിയ നയം പുറത്തിറക്കി. ശരീര ഭാരത്തിന്റെ പത്ത് ശതമാനത്തില്‍ താഴെ മാത്രമായിരിക്കണം സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ ബാഗിന്റെ ഭാരമെന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പുതിയ ശുപാര്‍ശ.
രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളുടെ പരമാവധി തൂക്കം 22 കിലോയാണ്. അതിനാല്‍ സ്‌കൂള്‍ ബാഗിന്റെ ഭാരം 2 കിലോയില്‍ കൂടാന്‍ പാടുള്ളതല്ല. പ്ലസ് ടു തലത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ ഭാരം 35 മുതല്‍ 50 കിലോ വരെ ആയതിനാല്‍ സ്‌കൂള്‍ ബാഗുകളുടെ ഭാരം അഞ്ച് കിലോ ഗ്രാമില്‍ അധികമാകരുതെന്നും വ്യക്തമാക്കിയിട്ടുണ്ട്.
രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഹോം വര്‍ക്ക് നല്‍കരുതെന്ന നിര്‍ണായകമായ ശുപാര്‍ശയും പുതിയ നയത്തിലുണ്ട്. ഹോം വര്‍ക്കിന് പകരം കുട്ടി സ്‌കൂളില്‍ അല്ലാത്ത സമയം എങ്ങനെ ചിലവഴിപ്പിച്ചെന്ന് അധ്യാപകര്‍ ക്ലാസില്‍ പറയിപ്പിക്കണം.
മൂന്ന് മുതല്‍ അഞ്ച് വരെയുള്ള ക്‌ളാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആഴ്ചയില്‍ പരമാവധി രണ്ട് മണിക്കൂര്‍ വരെയും ആറ് മുതല്‍ എട്ട് വരെയുള്ള ക്‌ളാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഓരോ ദിവസവും പരമാവധി ഒരു മണിക്കൂര്‍ വരെ ഹോം വര്‍ക്ക് നല്‍കാം. ഒന്‍പത് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിദിനം രണ്ട് മണിക്കൂറിലധികം ഹോം വര്‍ക്ക് നല്‍കരുതെന്നും നയത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.