വാഷിങ്ടണ്‍: ഇന്ത്യയും ചൈനയും ലോക സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാകുമെന്ന് ഐ.എം.എഫ് മേധാവി ക്രിസ്റ്റലീന ജോര്‍ജിവ. 2023 ലെ ആഗോള വളര്‍ച്ചയുടെ പകുതി ഇന്ത്യയും ചൈനയും വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ക്രിസ്റ്റലീന വ്യക്തമാക്കി.
ഈ വര്‍ഷം ആഗോള സമ്പദ് വ്യവസ്ഥ മൂന്നു ശതമാനത്തില്‍ താഴെ വളര്‍ച്ച കൈവരിക്കും. ഉക്രെയ്‌നിലെ റഷ്യന്‍ അധിനിവേശവും കോവിഡ് പകര്‍ച്ച വ്യാധിയെയും തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ലോക സമ്പദ് വ്യവസ്ഥയിലുണ്ടായ മാന്ദ്യം ഈ വര്‍ഷവും തുടരുമെന്നും ക്രിസ്റ്റലീന ചൂണ്ടിക്കാട്ടി.
ഉക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തിന് ശേഷം 2022 ലെ ആഗോള വളര്‍ച്ച ഏകദേശം പകുതിയായി കുറഞ്ഞു. മന്ദഗതിയിലുള്ള വളര്‍ച്ചാ നിരക്ക് സമ്പദ് വ്യവസ്ഥയ്ക്ക് കടുത്ത പ്രഹരമായിരിക്കും ഏല്‍പ്പിക്കുക.
താഴ്ന്ന വരുമാനമുള്ള രാജ്യങ്ങള്‍ക്ക് പിടിച്ചു നില്‍ത്താന്‍ കൂടുതല്‍ ബുദ്ധിമുട്ടാണെന്ന് അവര്‍ വ്യക്തമാക്കി. ദാരിദ്ര്യവും പട്ടിണിയും ഇനിയും വര്‍ധിച്ചേക്കാമെന്നും ക്രിസ്റ്റലീന പറഞ്ഞു.
ലോക സമ്പദ് വ്യവസ്ഥയുടെ പ്രധാന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനായുള്ള ഐ.എം.എഫിന്റെയും ലോക ബാങ്കിന്റെയും സ്പ്രിങ് മീറ്റിങുകള്‍ക്ക് മുന്നോടിയായാണ് ഐ.എം.എഫ് മേധാവി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.