കൊച്ചി: തീവ്രവാദികള്‍ കൈപ്പത്തി വെട്ടിമാറ്റിയ പ്രൊഫ. ടി.ജെ ജോസഫിന്റെ ജീവിത കഥ സംപ്രേഷണം ചെയ്ത സഫാരി ചാനലിന് ഭീഷണി കമന്റുകള്‍.
ചാനല്‍ അവതരിപ്പിക്കുന്ന 'ചരിത്രം എന്നിലൂടെ' എന്ന പരിപാടിയില്‍ പ്രൊഫ. ടി.ജെ ജോസഫിന്റെ എപ്പിസോഡുകള്‍ക്ക് നേരെയാണ് സാമുദായിക സ്പര്‍ധ ഉളവാക്കുന്ന തരത്തിലുള്ള സൈബര്‍ ആക്രമണം ഉണ്ടായത്.
ജോസഫ് മാഷിന്റെ കൈയ്യേ വെട്ടിയുള്ളൂ. ഇനി തലയും വെട്ടും എന്നതുള്‍പ്പെടെയുള്ള കമന്റുകള്‍ തുടരെ എത്തിയതോടെ സഫാരി ടിവിയുടെ യൂട്യൂബ് ചാനലിന്റെ കമന്റ് ബോക്സ് ഓഫ് ചെയ്തു. ഇസ്ലാമിന് അനുകൂലമായും ചാനലിന് എതിരായും കമന്റുകളും വന്നതോടെ ചാനല്‍ അധികൃതര്‍ കമന്റ് ബോക്സ് ഓഫ് ചെയ്യുകയായിരുന്നു.
അഭിമുഖത്തില്‍ ജോസഫ് മാഷ് ഇസ്ലാമിനെ മനപൂര്‍വ്വം അപകീര്‍ത്തിപ്പെടുത്തി എന്ന് കാണിച്ചായിരുന്നു കുറെ കമന്റുകള്‍. പല കമന്റുകളും ഫേക്ക് ഐഡിയില്‍ നിന്നുള്ളവ ആയിരുന്നു.
തൊടുപുഴ ന്യൂമാന്‍ കോളജില്‍ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥികളുടെ മലയാളം മോഡല്‍ പരീക്ഷയിലെ ചോദ്യ പേപ്പര്‍ വിവാദവുമായി ബന്ധപ്പെട്ട് 2010 ലാണ് ഒരു പറ്റം തീവ്ര ഇസ്ലാമിസ്റ്റുകള്‍ പ്രൊഫ. ടി.ജെ ജോസഫിന്റെ വലതു കൈ വെട്ടിയെറിഞ്ഞത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.