ന്യൂഡല്‍ഹി: രാജ്യത്ത് കല്‍ക്കരി ഉല്‍പ്പാദനത്തില്‍ വന്‍ മുന്നേറ്റം. കഴിഞ്ഞ മാര്‍ച്ചില്‍ കല്‍ക്കരി ഉല്‍പ്പാദനത്തില്‍ 12 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതോടെ മാര്‍ച്ചിലെ ഉല്‍പ്പാദനം 107,84 മില്യണ്‍ ടണ്ണായി ഉയര്‍ന്നു. കല്‍ക്കരി മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകളാണിത്.
മുന്‍വര്‍ഷം ഇതേ കാലയളവിലെ ഉല്‍പ്പാദനം 96.26 മില്യണ്‍ ടണ്ണായിരുന്നു. കല്‍ക്കരി ഉല്‍പ്പാദനത്തിന് പുറമേ വിതരണത്തിലും മികച്ച മുന്നേറ്റമാണ് കാഴ്ചവെക്കാന്‍ സാധിച്ചിട്ടുള്ളത്. കല്‍ക്കരി വിതരണത്തില്‍ കഴിഞ്ഞ വര്‍ഷത്തെ 77.38 മില്യണ്‍ ടണ്ണില്‍ നിന്നും 83.18 മില്യണ്‍ ടണ്ണായാണ് ഉയര്‍ന്നത്.
കോള്‍ ഇന്ത്യ, സിംഗരേണി കോളിയറീസ് കമ്പനി ലിമിറ്റഡ്, ക്യാപ്റ്റീവ് മൈനുകള്‍ എന്നിവ വാര്‍ഷികാടിസ്ഥാനത്തില്‍ യഥാക്രമം 4.06 ശതമാനം, 8.53 ശതമാനം, 81.53 ശതമാനം എന്നിങ്ങനെയാണ് വളര്‍ച്ച രേഖപ്പെടുത്തിയിട്ടുള്ളത്. ഇവയുടെ വിതരണത്തിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. വാര്‍ഷികാടിസ്ഥാനത്തില്‍ യഥാക്രമം 3.40 ശതമാനം, 12.61 ശതമാനം, 31.15 ശതമാനം എന്നിങ്ങനെയാണ് വര്‍ധനവ്. രാജ്യത്തെ 37 പ്രധാന കല്‍ക്കരി ഉല്‍പ്പാദന ഖനികളില്‍ 29 എണ്ണവും 100 ശതമാനത്തിലധികം ഉല്‍പ്പാദനമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.