ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി ഡൽഹിയിലെ ഗോൾഡഖാന പള്ളി സന്ദർശിക്കും

ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി ഡൽഹിയിലെ ഗോൾഡഖാന പള്ളി സന്ദർശിക്കും

ന്യൂഡൽഹി; ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെ ക്രിസ്ത്യൻ ദേവാലയമായ ഗോൾഡഖാന പള്ളി സന്ദർശിക്കും. നാളെ വൈകിട്ട് 5 മണിയോടെയാണ് പ്രധാനമന്ത്രി പള്ളിയിലെത്തുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശന സമയത്ത്, മലയാളി പുരോഹിതർ അടക്കമുള്ളവർ പള്ളിയിലെ ചടങ്ങിൽ പങ്കെടുക്കും.

ഇതാദ്യമായാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി ഈസ്റ്റർ ദിനത്തിൽ ക്രിസ്ത്യൻ ദേവാലയം സന്ദർശിക്കുന്നത്. ഡൽഹിയിലെ ഗോൾഡഖാന പള്ളിയും ഹോസ്​ഗാസ് ദേവാലയുവുമാണ് പ്രധാനമന്ത്രി സന്ദർശനത്തിനായി പരി​ഗണിച്ചിരുന്നത്. ഇതിൽ നിന്നാണ് ഗോൾഡഖാന പള്ളി തെരഞ്ഞെടുത്തത്.

പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും ഗോൾഡഖാന ദേവാലയത്തിലേക്കുള്ള ദൂരം, ചരിത്ര പ്രാധാന്യം തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ച ശേഷമാണ് അന്തിമ തീരുമാനം കൈക്കൊണ്ടത്.പ്രാഥമികമായി നടത്തേണ്ട സുരക്ഷാ പരിശോധന പൂർത്തിയായിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള സുരക്ഷാ ഉദ്യോ​ഗസ്ഥർ അടക്കമുള്ളവർ ഇവിടെയെത്തി പരിശോധന നടത്തിയിരുന്നു.

ഈ ആഴ്ച്ച തന്നെയായിരുന്നു മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് ത്രിതീയൻ കത്തോലിക്കാ ബാവ പ്രധാനമന്ത്രിയെ സന്ദർശിച്ചത്. നാളെ വൈകിട്ട് 5 മണിക്ക് നടക്കുന്ന ചടങ്ങിൽ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് ത്രിതീയൻ കത്തോലിക്കാ ബാവയും ഫരീദാബാദ് രൂപതാ അധ്യക്ഷൻ മാർ കുര്യാക്കോസും പങ്കെടുക്കമെന്നാണ് സൂചന


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.