കറുത്ത തൊപ്പിയും കാക്കി പാന്റും ടീ ഷര്‍ട്ടും ധരിച്ച് ബന്ദിപ്പൂര്‍ കടുവ സങ്കേതം സന്ദര്‍ശിച്ച് പ്രധാനമന്ത്രി

കറുത്ത തൊപ്പിയും കാക്കി പാന്റും ടീ ഷര്‍ട്ടും ധരിച്ച് ബന്ദിപ്പൂര്‍ കടുവ സങ്കേതം സന്ദര്‍ശിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് രാവിലെ കര്‍ണാടകയിലെ ബന്ദിപ്പൂര്‍ കടുവ സങ്കേതം സന്ദര്‍ശിച്ചു. കടുവ സംരക്ഷണ പദ്ധതിയായ 'പ്രോജക്ട് ടൈഗര്‍' പരിപാടിയുടെ അമ്പതാം വാര്‍ഷികം ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി കര്‍ണാടക ബന്ദിപ്പൂര്‍ കടുവസങ്കേതത്തില്‍ എത്തിയത്.

കറുത്ത തൊപ്പി, കാക്കി പാന്റ്, ടീ ഷര്‍ട്ട്, ജാക്കറ്റ് എന്നിവ ധരിച്ചാണ് മോഡി കടുവ സങ്കേതത്തില്‍ എത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു കഴിഞ്ഞു.

ബന്ദിപ്പൂരിലെ കടുവ സംരക്ഷണ പരിപാടിയില്‍ പ്രധാനമന്ത്രി രാജ്യത്തെ കടുവകളുടെ കണക്കും കടുവ സംരക്ഷണത്തിനായി കേന്ദ്രത്തിന്റെ വിവിധ പദ്ധതികളും പ്രഖ്യാപിച്ചേക്കും. ഇന്ദിരാഗാന്ധിക്കു ശേഷം ബന്ദിപ്പൂര്‍ സന്ദര്‍ശിക്കുന്ന രണ്ടാമത്തെ പ്രധാനമന്ത്രിയാണ് മോഡി.

സഫാരിയ്ക്ക് ശേഷം സമീപത്തെ തമിഴ്നാട് മുതുമലൈ കടുവ സങ്കേതത്തിലെ തെപ്പക്കാട് ആന ക്യാമ്പും പ്രധാനമന്ത്രി സന്ദര്‍ശിച്ചു. ഓസ്‌കര്‍ പുരസ്‌കാരം നേടിയ 'എലിഫന്റ് വിസ്പറേഴ്സ്' എന്ന ഡോക്യുമെന്ററിയില്‍ അഭിനയിച്ച ബൊമ്മന്‍ - ബെല്ലി ദമ്പതിമാരെ പ്രധാനമന്ത്രി ആദരിച്ചു.

തുടര്‍ന്ന് മൈസൂരുവിലെത്തി 'പ്രോജക്ട് ടൈഗര്‍' പദ്ധതിയുടെ വാര്‍ഷികാഘോഷത്തില്‍ പങ്കെടുത്ത പ്രധാനമന്ത്രി ഇന്ന് ഉച്ചയോടെ ഡല്‍ഹിക്ക് മടങ്ങും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.