കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലെ രണ്ടാംഘട്ട വോട്ടെടുപ്പിലും തുടക്കത്തില്‍ മികച്ച പോളിംഗ്. ഒന്നാംഘട്ടത്തെ അപേക്ഷിച്ച് വോട്ടിംഗ് ശതമാനം കൂടി. രാവിലെ പതിനൊന്ന് വരെയുള്ള കണക്കുകള്‍ പ്രകാരം 28% പേര്‍ വോട്ട് രേഖപ്പെടുത്തി.
തുടക്കത്തില്‍ കോട്ടയമായിരുന്നെങ്കിലും ഇപ്പോള്‍ വയനാട് ജില്ലയാണ് മൂന്നില്‍. വയനാട്- 28.44%. കോട്ടയം- 27.33%, എറണാകുളം- 26.89%, തൃശൂര്‍- 27.41%, പാലക്കാട്- 27.18%, എന്നിങ്ങനെയാണ് പോളിംഗ് നില. എല്ലാ ജില്ലകളിലും ബൂത്തുകള്‍ക്കു മുന്നില്‍ രാവിലെ നീണ്ടനിര തന്നെയുണ്ട്.
കൊച്ചി, തൃശൂര്‍ കോര്‍പ്പറേഷനുകളിലും കേരള കോണ്‍ഗ്രസ് പിളര്‍പ്പിനേയും ജോസ് കെ.മാണി വിഭാഗത്തിന്റെ മുന്നണി മാറ്റത്തേയും തുടര്‍ന്ന് ശ്രദ്ധേയമായ പാലാ നഗരസഭയിലും രാവിലെ മുതല്‍ കനത്ത പോളിംഗാണ് രേഖപ്പെടുത്തുന്നത്. 451 തദ്ദേശ സ്ഥാപനങ്ങളിലെ 8116 വാര്‍ഡുകളിലേക്കുള്ള വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. ആകെ വോട്ടര്‍മാര്‍ 98,57,208. സ്ഥാനാര്‍ഥികള്‍ 28,142.
സ്ഥാനാര്‍ഥികളുടെ മരണത്തെ തുടര്‍ന്നു കളമശേരി മുനിസിപ്പാലിറ്റിയിലെയും തൃശൂര്‍ കോര്‍പറേഷനിലെയും ഓരോ വാര്‍ഡുകളില്‍ വോട്ടെടുപ്പ് മാറ്റിയിട്ടുണ്ട്. 473 പ്രശ്‌ന സാധ്യതാ ബൂത്തുകളില്‍ വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തി. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനു ശേഷം കോവിഡ് സ്ഥിരീകരിക്കുകയോ ക്വാറന്റീനിലാകുകയോ ചെയ്തവര്‍ക്ക് പിപിഇ കിറ്റ് ധരിച്ച് വൈകിട്ട് ആറിനകം ബൂത്തിലെത്തി വോട്ട് ചെയ്യാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.