രാഹുൽ ഇന്ന് കർണാടകയിൽ; ആദ്യ പ്രസംഗം അയോഗ്യതയ്ക്ക് കാരണമായ അതേ വേദിയിൽ

രാഹുൽ ഇന്ന് കർണാടകയിൽ; ആദ്യ പ്രസംഗം അയോഗ്യതയ്ക്ക് കാരണമായ അതേ വേദിയിൽ

ബംഗലൂരു: നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണം നടക്കുന്ന കർണാടകയിൽ ഇന്ന് രാഹുൽ ഗാന്ധിയെത്തും. കോലാറിലാണ് പൊതുസമ്മേളനവും റാലിയും നടക്കുക. ഉച്ചയ്ക്ക് 12 മണിയ്ക്കാണ് പരിപാടി. എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടതിന് ശേഷം ആദ്യാമായാണ് രാഹുൽ കർണാടകയിലെത്തുന്നത്. 

2019 ൽ കോലാറിൽ നടത്തിയ പ്രസംഗമായിരുന്നു രാഹുലിന്റെ അയോഗ്യതയ്ക്ക് കാരണമായത്. അവിടെ തന്നെയാണ് കോൺഗ്രസ് ഇന്ന് പൊതുയോഗം സംഘടിപ്പിച്ചത്. രണ്ടു തവണ മാറ്റിവെച്ച സന്ദർശനമാണ് ഇന്ന് നടക്കുക.

വൈകിട്ട് അഞ്ച് മണിയ്ക്ക് ബംഗളൂരു ജെപി നഗറിൽ ശുചീകരണ തൊഴിലാളികളുമായും വഴിയോര കച്ചവടക്കാരുമായും രാഹുൽ ഗാന്ധി സംവദിയ്ക്കും. 6.15 ന് ഇന്ദിരാ ഗാന്ധി ഭവന്റെ ഉദ്ഘാടനവും രാഹുൽ നിർവഹിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.