സിറിയയിൽ വ്യോമാക്രമണം നടത്തി അമേരിക്ക; മുതിർന്ന ഐസിസ് നേതാവ് കൊല്ലപ്പെട്ടു

സിറിയയിൽ വ്യോമാക്രമണം നടത്തി അമേരിക്ക; മുതിർന്ന ഐസിസ് നേതാവ് കൊല്ലപ്പെട്ടു

വാഷിംഗ്‌ടൺ ഡി സി: സിറിയയിൽ വ്യോമാക്രമണം നടത്തി അമേരിക്ക. ആക്രമണത്തിനിടെ സിറിയയിലെ മുതിർന്ന ഐഎസിസ് നേതാവ് അബ്ദുൽ-ഹാദി മഹ്മൂദ് അൽ-ഹാജി അലി കൊല്ലപ്പെട്ടു. തിങ്കളാഴ്ച പുലർച്ചെ വടക്കുകിഴക്കൻ സിറിയയിൽ നടന്ന യുഎസ് ഹെലികോപ്റ്റർ ആക്രമണത്തിനിടെയാണ് മുതിർന്ന ഐഎസ് നേതാവ് കൊല്ലപ്പെട്ടത്.

മിഡിൽ ഈസ്റ്റിലെയും യൂറോപ്പിലെയും ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്ത മുതിർന്ന ഐസിസ് സിറിയ നേതാവും ഓപ്പറേഷൻ പ്ലാനറുമാണ് കൊല്ലപ്പെട്ട വ്യക്തിയെന്ന് അമേരിക്കാൻ സേന വക്താവ് കേണൽ ജോ ബുക്കിനോ പറഞ്ഞു. എഎസിസ് നേതാവിനെ കൂടാതെ മറ്റ് രണ്ട് വ്യക്തികളും ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. റെയ്ഡിൽ അമേരിക്കൻ സേനയ്ക്ക് പരിക്കേറ്റിട്ടില്ലെന്നും ഹെലികോപ്റ്ററുകൾക്ക് യാതൊരുവിധ തകരാറുകൾ സംഭവിച്ചട്ടില്ലെന്നും ബുക്കിനോ കൂട്ടിച്ചേർത്തു.

വിദേശത്തുള്ള ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോകാനുള്ള ഐഎസിന്റെ ഗൂഢാലോചന രഹസ്യാന്വേഷണ ഏജൻസികൾ വെളിപ്പെടുത്തിയതിനെ തുടർന്നാണ് മുതിർന്ന ഐസിസ് നേതാവിനെ ലക്ഷ്യമിട്ട് അമേരിക്ക ഹെലികോപ്റ്റർ ആക്രമണം ആരംഭിച്ചത്. ഹെലികോപ്റ്റർ റെയ്ഡ് ഐസിസ് പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ടെങ്കിലും ഐഎസിന്റെ കഴിവ് ഇല്ലാതാക്കുന്നില്ലെന്ന് അമേരിക്കൻ സൈന്യത്തിന്റെ തലവൻ ജനറൽ മൈക്കൽ എറിക് കുറില്ല മുന്നറിയിപ്പ് നൽകി

ഐഎസിനെതിരായ നിരന്തരമായ പ്രചാരണം ഞങ്ങൾ ഇനിയും തുടരും. സിറിയയിലും ഇറാഖിലും ഐഎസിനെ പരാജയപ്പെടുത്തുന്നതിൽ ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് ഭീകരസംഘടന വീണ്ടും വളരാതിരിക്കാനുള്ള കാമ്പെയ്‌നിന്റെ ഭാഗമായിട്ടാണ്. ഒരാഴ്ച മുമ്പ്, മറ്റൊരു ഹെലികോപ്റ്റർ ആക്രമണത്തിൽ കിഴക്കൻ സിറിയയിൽ നിന്ന് ഒരു ഐസിസ് പ്രവർത്തകനെയും രണ്ട് കൂട്ടാളികളെയും യുഎസ് പിടികൂടിയതായി സെൻറ്കോം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.