വിനോദസഞ്ചാരികൾക്ക് സന്തോഷവാർത്ത; ലോകത്തിലെ ഏറ്റവും നീളം കൂടിയ സൈക്ലിംഗ് ടണൽ നോർവേയിൽ തുറന്നു

വിനോദസഞ്ചാരികൾക്ക് സന്തോഷവാർത്ത; ലോകത്തിലെ ഏറ്റവും നീളം കൂടിയ സൈക്ലിംഗ് ടണൽ നോർവേയിൽ തുറന്നു

നോർവേ; വിനോദസഞ്ചാരികൾക്ക് സന്തോഷവാർത്ത. ലോകത്തിലെ ഏറ്റവും നീളം കൂടിയ നോർവേയിലെ ബെർഗൻ തുരങ്കം കാൽനടയാത്രക്കാർക്കും സൈക്ലിംഗിനുമായി തുറന്നുകൊടുത്തു. മൂന്ന് കിലോമീറ്റർ നീളമുള്ള തുരങ്കം ലോവ്സ്റ്റാക്കൻ പർവതത്തിന്റെ അടിത്തട്ടിലൂടെയാണ് നിർമ്മിച്ചിരിക്കുന്നത്.

തെക്കുപടിഞ്ഞാറൻ നോർവീജിയൻ നഗരത്തിൽ നിർമ്മിച്ച തുരങ്കം ഫില്ലിംഗ്‌സ്‌ഡാലൻ, മിൻഡെമൈറൻ എന്നീ റെസിഡൻഷ്യൽ ഏരിയകളെ ബന്ധിപ്പിക്കും. ഒരാൾക്ക് തുരങ്കത്തിലൂടെ സൈക്കിൾ ചവിട്ടാൻ ഏകദേശം 10 മിനിറ്റ് നടക്കാൻ 30 മുതൽ 45 മിനിറ്റ് വരെ എടുക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. 2019 ഫെബ്രുവരിയിലാണ് ടണലിന്റെ നിർമാണ പ്രവർത്തികൾ ആരംഭിച്ചത്. 29 ദശലക്ഷം ഡോളർ അല്ലെങ്കിൽ 300 ദശലക്ഷം നോർവീജിയൻ ക്രോണർ ചെലവിലാണ് ഈ മെഗാ-പ്രൊജക്റ്റ് നിർമ്മിച്ചിരിക്കുന്നത്.

മൂന്ന് കിലോമീറ്റർ ദൈർഘ്യമുള്ള ഈ സൈക്ലിംഗ്-കാൽനട തുരങ്കത്തിന്റെ നിർമ്മാണത്തിന് പിന്നിലെ ലക്ഷ്യം കൂടുതൽ ആളുകൾക്ക് സൈക്ലിംഗ് തിരഞ്ഞെടുക്കാനും ഡ്രൈവിംഗിനേക്കാൾ നടത്തം തിരഞ്ഞെടുക്കാനും എളുപ്പമാക്കുക എന്നതാണ്. ഗതാഗതക്കുരുക്ക് കുറയ്ക്കുക എന്നതാണ് തുരങ്കം നിർമിച്ചതിന്റെ മറ്റൊരു പ്രധാന ലക്ഷ്യം.
കാൽനടയാത്രയ്ക്കും സൈക്കിൾ യാത്രയ്ക്കും ടണൽ ഉപയോഗിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നതിനായി, തിങ്കൾ മുതൽ ഞായർ വരെ രാവിലെ 5.30 മുതൽ രാത്രി 11.30 വരെ തുരങ്കം തുറന്നിടും.

നല്ല വെളിച്ചമുള്ള വിശ്രമ കേന്ദ്രങ്ങളും സുരക്ഷാ ക്യാമറകളും ടണലിൽ ഉണ്ടാകും. തുരങ്കത്തിന്റെ താപനില ഏകദേശം 7 ഡിഗ്രി സെൽഷ്യസിൽ നിലനിർത്തും, ഇത് തണുപ്പുള്ള ദിവസങ്ങളിൽ ഓട്ടക്കാർക്ക് അനുയോജ്യമാകുമെന്ന് വിലയിരുത്തുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.