'ലക്ഷ്യ' സ്‌കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

'ലക്ഷ്യ' സ്‌കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ പട്ടികജാതി വിഭാഗത്തിലുള്ളവര്‍ക്ക് സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം നല്‍കുന്നതിനു പട്ടികജാതി വികസന വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന 'ലക്ഷ്യ' സ്‌കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വകലാശാല ബിരുദമാണ് യോഗ്യത. പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി 01.04.2023 ല്‍ 20-36 വയസ്.

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ തിരുവനന്തപുരം മണ്ണന്തലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സിവില്‍ സര്‍വീസസ് എക്സാമിനേഷന്‍ ട്രെയിനിംഗ് സൊസൈറ്റി നടത്തുന്ന പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ആകെ സീറ്റിന്റെ 25 ശതമാനം പട്ടികജാതിയിലെ ദുര്‍ബല വിഭാഗങ്ങള്‍ക്ക് (വേടന്‍, നായാടി, അരുന്ധതിയാര്‍, ചക്കിലിയന്‍, കള്ളാടി) നീക്കി വച്ചിട്ടുണ്ട്.

കോഴ്സ് ഫീ പരമാവധി ഒരു ലക്ഷം രൂപയാണ്. ഹോസ്റ്റല്‍ ഫീ, സ്‌റ്റൈപന്റ് പ്രതിമാസം 5000 + 1000 (പരമാവധി പത്ത് മാസം വരെ), പ്രിലിംസ് എഴുത്തുപരീക്ഷാ പരിശീലനം: 10,000 രൂപ, മെയിന്‍സ് എഴുത്തു പരീക്ഷാ പരിശീലനം: 10,000 രൂപ, ബുക്ക് കിറ്റ് അലവന്‍സ്: 5,000 രൂപ എന്നിങ്ങനെയും ലഭിക്കും. www.icsets.org യിലൂടെ 30നകം അപേക്ഷിക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.