ടെക്‌സസ്: ഇലോണ്‍ മസ്‌കിന്റെ ബഹിരാകാശ കമ്പനിയായ സ്‌പേസ് എക്‌സ് വിക്ഷേപിച്ച സ്റ്റാര്‍ഷിപ് റോക്കറ്റ് തീ പിടിച്ച് പൊട്ടിത്തെറിച്ച് നിലംപതിച്ചു. സ്‌പേസ് എക്‌സ് ആദ്യ പരീക്ഷണ വിക്ഷേപണമായിരുന്നു ഇന്ന് നടന്നത്.
ടെക്‌സസിലെ ബോക ചികയിലെ സ്‌പേസ് എക്‌സിന്റെ സ്‌പേസ് പോര്‍ട്ടില്‍ വച്ചായിരുന്നു വിക്ഷേപണം. പ്രാദേശികസമയം രാവിലെ 8.33 ആണ് റോക്കറ്റ് പൊട്ടിത്തെറിച്ചത്.
വിക്ഷേപണത്തിനുള്ള അവസാനവട്ട ഒരുക്കങ്ങള്‍ നടക്കവെ തകരാര്‍ കണ്ടെത്തിയതിനെ കഴിഞ്ഞ ദിവസം വിക്ഷേപണം മാറ്റി വച്ചിരുന്നു. എന്‍ജിനിലേക്ക് തീ പകരുന്നതിന് 10 സെക്കന്‍ഡ് മുന്‍പാണ് പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കാന്‍ തീരുമാനിച്ചത്. പിന്നീട് വിക്ഷേപണം ഇന്നത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു.
സ്റ്റാര്‍ഷിപ് പേടകവും സൂപ്പര്‍ഹെവി എന്ന റോക്കറ്റും അടങ്ങുന്നതാണ് സ്റ്റാര്‍ഷിപ് സംവിധാനം. പൂര്‍ണമായി സ്റ്റെയിന്‍ലെസ് സ്റ്റീലിലാണ് നിര്‍മിച്ചത്. മീഥെയ്നാണ് റോക്കറ്റിന്റെ പ്രധാന ഇന്ധനം.
ഉപഗ്രഹങ്ങളും ബഹിരാകാശ ടെലിസ്‌കോപ്പുകളും ബഹിരാകാശത്തെത്തിക്കാനും ചന്ദ്രനില്‍ കോളനിയുണ്ടാക്കാന്‍ ആളുകളെയും സാമഗ്രികളെയുമൊക്കെ എത്തിക്കാനും ഇതിന് ശേഷിയുണ്ടന്ന് കമ്പനി അവകാശപ്പെട്ടിരുന്നു.
ലോകത്തെവിടെയും ഒരു മണിക്കൂറിനുള്ളില്‍ സഞ്ചരിച്ചെത്താമെന്നും സ്‌പേസ് എക്‌സ് വ്യക്തമാക്കിയിരുന്നു. അപകടത്തെപ്പറ്റി കൂടുതല്‍ അന്വേഷണം നടന്നു വരികയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.