ടെക്‌സാസ് : അമേരിക്കയിലെ ടെക്‌സാസിലെ പൊതു വിദ്യാലയങ്ങളിലെ ക്ലാസ് മുറികളില്‍ പ്രാര്‍ത്ഥനയ്ക്ക് സമയം അനുവദിക്കുന്ന ബില്ല് ടെക്‌സസ് സെനറ്റ് അവതരിപ്പിച്ചതായി റിപ്പോര്‍ട്ട്. പ്രാര്‍ത്ഥനയ്ക്ക് സമയം കണ്ടെത്തുന്ന പ്രാധാന്യത്തെക്കുറിച്ച് ഉള്ള അവബോധം അധ്യാപകരിലും വിദ്യാര്‍ഥികളിലും സൃഷ്ടിക്കാന്‍ സാധിക്കുന്ന ബില്ലുകളാണ് ഇവ. ക്ലാസ് മുറികളില്‍ പത്ത് കല്‍പ്പനകളും ഉള്ളടക്കം ചെയ്യണം.
വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും വിദ്യാലയങ്ങളില്‍ പ്രാര്‍ഥിക്കാന്‍ സമയം അനുവദിക്കുന്നതാണ് ബില്‍. എന്നാല്‍ നികുതിദായകരുടെ ധനസഹായത്താല്‍ പ്രവര്‍ത്തിക്കുന്ന പൊതുവിദ്യാലയങ്ങളില്‍ ഒരു മതത്തെ പ്രത്യേകമായി പ്രോത്സാഹിപ്പിക്കുന്ന ബില്ലിനെതിരായി ചര്‍ച്ചകള്‍ വഴിവെച്ചെന്നാണ് റിപ്പോര്‍ട്ട്.
'ഞാന്‍ നിങ്ങളുടെ ദൈവമായ കര്‍ത്താവാണ്' എന്ന വാചകത്തില്‍ തുടങ്ങുന്ന 16ഃ20 ഇഞ്ച് പോസ്റ്ററിലോ ഫ്രെയിം ചെയ്ത പകര്‍പ്പിലോ വിശുദ്ധ വേദപുസ്തകത്തില്‍ പരാമര്‍ശിക്കുന്ന 10 കല്‍പ്പനകള്‍ പ്രദര്‍ശിപ്പിക്കേണ്ടത്. വിദ്യാര്‍ഥികളില്‍ പ്രാര്‍ത്ഥനാ അവബോധത്തിന്റെ ആവശ്യത്തിനൊപ്പം ദൈവവുമായുള്ള ബന്ധം കാത്തുസൂക്ഷിക്കേണ്ട ആവശ്യകതയെ കുറിച്ചും വിദ്യാര്‍ഥികള്‍ക്കും സമൂഹത്തിനും ബില്ലിലൂടെ പറഞ്ഞു നല്‍കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.