കൊയിലാണ്ടി: സ്വര്‍ണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട ആരോപണത്തില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍.
സ്പീക്കര്‍ക്കെതിരെ അനാവശ്യ ആരോപണം ഉന്നയിക്കേണ്ട കാര്യം ബിജെപിക്കില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും ആരോപണ വിധേയരായി നില്‍ക്കുമ്പോള്‍ സ്പീക്കര്‍ക്കെതിരെ ആരോപണമുന്നയിക്കേണ്ട കാര്യമുണ്ടോ? എന്നാല്‍ സ്പീക്കര്‍ നിയമസഭയുടെ പവിത്രതയ്ക്ക് കളങ്കമായി മാറി. അദ്ദേഹം ജാഗ്രത കാണിച്ചില്ല. സ്വര്‍ണ്ണക്കടത്തുകാരെ സഹായിച്ചെന്ന് തെളിഞ്ഞാല്‍ പൊതു ജീവിതം അവസാനിപ്പിക്കാന്‍ ശ്രീരാമകൃഷ്ണന്‍ തയ്യാറാകുമോയെന്ന് സുരേന്ദ്രന്‍ ചോദിച്ചു.
കൊയിലാണ്ടിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയും സരിത്തും സന്ദീപുമായി സ്പീക്കര്‍ക്കുള്ള ബന്ധമെന്താണ്? ഇത്രയും ഗുരുതരമായ കേസിലെ പ്രതികളുമായി സ്പീക്കര്‍ക്ക് നല്ല ബന്ധമാണെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. അന്വേഷണത്തില്‍ അത് പുറത്തുവരും. ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയുമായി ബന്ധപ്പെട്ട് വലിയ അഴിമതിക്ക് സ്പീക്കര്‍ കൂട്ടുനിന്നു. അധികം തുകയ്ക്ക് കരാര്‍ നല്‍കി കമ്മീഷന്‍ അടിക്കുകയാണ് എല്ലാ സി.പി.എം നേതാക്കളും ചെയ്തത്.പാലാരിവട്ടം പാലത്തിന്റെ കാര്യത്തില്‍ സംഭവിച്ചത് പോലെ തന്നെയാണ് നിയമസഭ ഹാള്‍ നിര്‍മ്മാണത്തിലും സംഭവിച്ചതെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.
രണ്ട് ഘട്ടത്തില്‍ നടന്ന തിരഞ്ഞെടുപ്പുകളിലും അഴിമതി വിരുദ്ധ വികാരം പ്രകടമാണ്. ശക്തമായ പോളിംഗ് സര്‍ക്കാരിനെതിരായ ജനരോഷമാണ്. യു.ഡി.എഫില്‍ കോണ്‍ഗ്രസ് തകരുകയും ലീഗും ജമാഅത്തെ ഇസ്ലാമിയും മാത്രം നേട്ടമുണ്ടാക്കുകയും ചെയ്യും. യു.ഡി.എഫിന്റെ വിശ്വാസ സംരക്ഷണം തട്ടിപ്പാണ്. ശബരിമലയില്‍ ഇനി യുവതീ പ്രവേശനം നടത്താനുള്ള സര്‍ക്കാരിന്റെ കളി നടക്കില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.