തിരുവനന്തപുരം: തിരികെയെത്തുന്ന പ്രവാസികള്‍ക്ക് നോര്‍ക്ക റൂട്ട്‌സിന്റെ കരുതല്‍ പദ്ധതി. പ്രവാസ ജീവിതം അവസാനിപ്പിച്ച് എത്തുന്നവരുടെ പുനരധിവാസത്തിന് സഹായിക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രൊജക്ട് ഫോര്‍ റിട്ടേണ്‍ എമിഗ്രന്‍സ് എന്ന പദ്ധതി വഴിയാണ് സഹായം ലഭിക്കുക. രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത ശേഷം നാട്ടിലേയ്ക്ക് സ്ഥിരമായി മടങ്ങിയ പ്രവാസികള്‍ ഈ പുനരധിവാസ പദ്ധതിയ്ക്ക് അര്‍ഹരാണ്.
കാര്‍ഷിക മേഖലയില്‍ സംയോജിത കൃഷി, ഫാം ടൂറിസം, പച്ചക്കറി കൃഷി, പുഷ്പക്കൃഷി, കോഴി വളര്‍ത്തല്‍, മത്സ്യകൃഷി, ക്ഷീരോത്പാദനം, ഭക്ഷ്യസംസ്‌കരണം, ആടു വളര്‍ത്തല്‍, തേനീച്ച വളര്‍ത്തല്‍ തുടങ്ങിയവ പദ്ധതിയുടെ കീഴില്‍ വരും.
റിപ്പയര്‍ ഷോപ്പ്, റസ്റ്റോറന്റുകള്‍, ഹോം സ്റ്റേ, ടാക്‌സി, ഉത്പാദന മേഖലയിലെ ചെറുകിട-ഇടത്തരം സംരംഭങ്ങളായ പൊടിമില്ലുകള്‍, ബേക്കറി ഉത്പന്നങ്ങള്‍, ഫര്‍ണിച്ചര്‍, സലൂണുകള്‍, പേപ്പര്‍ കപ്പ്, പേപ്പര്‍ റിസൈക്ലിംഗ്, കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ തുടങ്ങിയവയ്ക്കും ആനുകൂല്യം ലഭിക്കും.
പരമാവധി 30 ലക്ഷം രൂപ വരെ അടങ്കല്‍ മൂലധന ചെലവു വരുന്ന പദ്ധതികള്‍ക്ക് വായ്പ ലഭ്യമാണ്. ഇതിന്റെ 15 ശതമാനം സബ്‌സിഡി യായി ലഭിക്കും. വായ്പ കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് നാല് വര്‍ഷത്തേയ്ക്ക് മൂന്ന് ശതമാനം പലിശയിളവും ലഭ്യമാണ്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, സിന്‍ഡിക്കേറ്റ് ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, യൂക്കോ ബാങ്ക് തുടങ്ങിയ ബാങ്കുകളും കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനും കൂടാതെ പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ ഉള്‍പ്പെടെയുള്ള പല സ്ഥാപനങ്ങളും പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ബാങ്ക് ഓഫ് ഇന്ത്യ മുഖാന്തിരം ഈടൊന്നുമില്ലാതെ 10 ലക്ഷം രൂപ വരെയാണ് വായ്പ ലഭിക്കുന്നത്.
രണ്ട് വര്‍ഷം വിദേശവാസം തെളിയിക്കുന്ന പാസ്‌പോര്‍ട്ട്, റേഷന്‍ കാര്‍ഡ്, ആധാര്‍, പാന്‍, എന്നിവയുടെ അസലും പകര്‍പ്പും, മൂന്ന് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, തുടങ്ങാനുദ്ദേശിക്കുന്ന പദ്ധതിയുടെ ലഘു വിവരണം തുടങ്ങിയവ നല്‍കണം. സ്വന്തമായോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടാനുള്ള നമ്പര്‍:1800 425 3939/ 0471 2770500.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.