'കേരളത്തില്‍ നിന്നുള്ള 99 വയസുള്ള യുവാവിനെ കണ്ടു'
കൊച്ചി: ഇന്ത്യ ലോക യുവ ശക്തിയായി മാറിയെന്നും ഈ നൂറ്റാണ്ട് ഇന്ത്യയുടേതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി. കൊച്ചിയില്‍ 'യുവം 2023' വേദിയില്‍ യുവാക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഇന്ത്യ ലോകത്തെ മാറ്റി മറിയ്ക്കും. രാജ്യത്തിന്റെ പുതിയ ദൗത്യം നിറവേറ്റാന്‍ മലയാളികളായ ചെറുപ്പക്കാരും മുന്നോട്ടു വരുന്നു. കേരളത്തെ പരിവര്‍ത്തനം ചെയ്യാന്‍ മുന്നോട്ടിറങ്ങിയ യുവതീ യുവാക്കള്‍ക്ക് അഭിനന്ദനങ്ങള്‍.
യുവതീ യുവാക്കളുടെ കരുത്ത് ഒപ്പം ചേരുമ്പോഴാണ് ഏതൊരു ദൗത്യവും വിജയിക്കുന്നത്. ഇവിടെ വരുമ്പോള്‍ കൂടുതല്‍ ഊര്‍ജം ലഭിക്കുന്നു. രാജ്യവും സേക്രട്ട് ഹാര്‍ട്ട് കോളജും 75 വര്‍ഷം ആഘോഷിക്കുന്ന വേളയില്‍ ഇവിടെ എത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടന്നും നരേന്ദ്ര മോഡി പറഞ്ഞു.
കേരളത്തില്‍ നിന്നുള്ള 99 വയസുള്ള യുവാവിനെ അടുത്തിടെ കാണാന്‍ കഴിഞ്ഞു. പ്രമുഖ ഗാന്ധിയന്‍ വി.പി അപ്പുക്കുട്ട പൊതുവാളാണ് അദ്ദേഹം. ബിജെപി സര്‍ക്കാര്‍ പദ്മ പുരസ്‌കാരം നല്‍കി അദ്ദേഹത്തെ ആദരിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
കളരിപ്പയറ്റ് ഗുരു എസ്.ആര്‍.ഡി പ്രസാദ് മുതല്‍ ചെറുവയല്‍ രാമന്‍ വരെയുള്ള ഓരോ പ്രതിഭകളില്‍ നിന്നും ധാരാളം പഠിക്കാനുണ്ട്. നമ്പി നാരായണനില്‍ നിന്ന് പ്രേരണ ഉള്‍ക്കൊള്ളുന്ന നിരവധി ചെറുപ്പക്കാരുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.