കൊച്ചി: സൈനിക, അര്‍ധ സൈനിക വിഭാഗങ്ങളുടെ ഏറ്റുമുട്ടലിനെ തുടര്‍ന്ന് ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനില്‍ നിന്നും ഇന്ത്യക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി കേന്ദ്ര മന്ത്രി വി.മുരളീധരന്‍ ജിദ്ദയിലെത്തി.
ഇന്ത്യക്കാരെ ഡുഡാനില്‍ നിന്നും ഒഴിപ്പിക്കുന്നതിനുള്ള ഓപ്പറേഷന്‍ 'കാവേരിക്ക്' വി മുരളീധരന്‍ നേതൃത്വം നല്‍കും. പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിര്‍ദേശ പ്രകാരമാണ് നടപടി.
സുഡാനില്‍ നിന്നും ജിദ്ദ വഴിയാണ് രക്ഷാ ദൗത്യം നടക്കുന്നത്. ഇതിന്റെ ഭാഗമായി ഡല്‍ഹിയില്‍ നിന്നും അഞ്ച് വിമാനങ്ങള്‍ ജിദ്ദയിലെത്തിച്ചു. സൗദി അറേബ്യയുടെ നേതൃത്വത്തിലാണ് സുഡാനില്‍ നിന്നും ഒഴിപ്പിക്കുന്നവരെ ജിദ്ദയിലെത്തിക്കുന്നത്.
ദൗത്യത്തിന്റെ ഭാഗമായി നാവിക സേനയുടെ ഐഎന്‍എസ് സുമേധ സുഡാന്‍ തുറമുഖത്ത് എത്തി. ഇതിനകം അഞ്ഞൂറോളം ഇന്ത്യക്കാരെ തുറമുഖ നഗരമായ പോര്‍ട്ട് സുഡാനില്‍ എത്തിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.