സച്ചിന്റെ 50-ാം ജന്മദിനം ഗംഭീരമാക്കി ഷാര്‍ജാ ക്രിക്കറ്റ് സ്റ്റേഡിയം; 'വെസ്റ്റ് സ്റ്റാന്‍ഡിന്' സച്ചിന്റെ പേര് നല്കി

സച്ചിന്റെ 50-ാം ജന്മദിനം ഗംഭീരമാക്കി ഷാര്‍ജാ ക്രിക്കറ്റ് സ്റ്റേഡിയം; 'വെസ്റ്റ് സ്റ്റാന്‍ഡിന്' സച്ചിന്റെ പേര് നല്കി

ഷാര്‍ജ: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ 50-ാം ജന്മദിനം ഷാര്‍ജാ ക്രിക്കറ്റ് സേറ്റഡിയത്തില്‍ ഗംഭീരമായി ആഘോഷിച്ചു. സ്റ്റേഡിയത്തിലെ വെസ്റ്റ് സ്റ്റാന്‍ഡിന് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ സ്റ്റാന്‍ഡ്' എന്ന് പുനര്‍നാമകരണം ചെയതാണ് സച്ചിനോടുളള ആദരവ് പ്രകടിപ്പിച്ചത്. ക്രിക്കറ്റ് കരിയറില്‍ സച്ചിന്റെ രണ്ട് സെഞ്ചുറി നേട്ടങ്ങള്‍ ആഘോഷിച്ച മണ്ണാണ് ഷാര്‍ജാ ക്രിക്കറ്റ് സ്റ്റേഡിയം. സച്ചിന്റെ 50-ാം ജന്മദിനത്തോടൊപ്പം 1998-ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ ഷാര്‍ജാ സ്റ്റേഡിയത്തില്‍ സെഞ്ച്വറി നേടിയതിന്റെ 25-ാം വാര്‍ഷികവും ഇന്നലെയായിരുന്നു. 34 റണ്‍സാണ് അന്ന് സച്ചിന്‍ ഓസ്ട്രേലിയയ്ക്കെതിരേ സ്വന്തമാക്കിയത്. അതേവര്‍ഷം തന്നെ ഇതേ സ്റ്റേഡിയത്തില്‍ സിംബാവെയ്ക്കെതിരേ പുറത്താകാതെ 124 റണ്‍സും സച്ചിന്‍ നേടിയിരുന്നു.

ഷാര്‍ജാ സ്റ്റേഡിയം തന്റെ പ്രിയപ്പെട്ട കളിക്കളങ്ങളില്‍ ഒന്നാണെന്നു സച്ചിന്‍ പറഞ്ഞു. സ്റ്റേഡിയത്തിലെ സ്റ്റാന്‍ഡിനു പേരിട്ടതിനെക്കുറിച്ച് സച്ചിന്റെ പ്രതികരണം ഇങ്ങനെ, 'ഏറെ സന്തോഷം തോന്നിയ നിമിഷമാണ്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്ത സാഹചര്യമാണ്. മുന്‍കൂട്ടി നിശ്ചയിച്ച ചില പരിപാടികള്‍ ഉണ്ടായിരുന്നതിനാലാണ് ഷാര്‍ജയില്‍ എത്താന്‍ കഴിയാഞ്ഞത്.

ഷാര്‍ജയില്‍ കളിക്കുന്നത് എപ്പോഴും ഗംഭീരമായ അനുഭവമാണ്. ഏറെ സ്നേഹവും വാത്സല്യവും നല്കുന്ന സ്റ്റേഡിയം. ലോകമെമ്പാടുമുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്കും കളിയെ സ്നേഹിക്കുന്നവര്‍ക്കും ഒരു പ്രത്യേക വേദികൂടിയാണവിടമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രിക്കറ്റിനായി തന്റെ ജീവിതം തന്നെ മാറ്റിവച്ച സച്ചിനു വേണ്ടി ഇത്രയെങ്കിലും ചെയ്യാന്‍ കഴിഞ്ഞതില്‍ തങ്ങള്‍ക്ക് ഏറെ സന്തോഷമുണ്ടെന്നും ഷാര്‍ജ സ്റ്റേഡിയം സിഇഒ ഖലാഫ് ബുഖാതിര്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.