അപകീര്‍ത്തി കേസ്: രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ പരിഗണിക്കേണ്ടിയിരുന്ന ഗുജറാത്ത് ഹൈക്കോടതി ജഡ്ജി പിന്മാറി

അപകീര്‍ത്തി കേസ്: രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ പരിഗണിക്കേണ്ടിയിരുന്ന ഗുജറാത്ത് ഹൈക്കോടതി ജഡ്ജി പിന്മാറി

അഹമ്മദാബാദ്: മോഡി പരാമര്‍ശത്തിലെ അപകീര്‍ത്തി കേസില്‍ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വിധിക്കെതിരെ ഗുജറാത്ത് ഹൈക്കോടതിയില്‍ രാഹുല്‍ ഗാന്ധി നല്‍കിയ അപ്പീല്‍ പരിഗണിക്കേണ്ടിയിരുന്ന ജഡ്ജി പിന്മാറി. ജസ്റ്റിസ് ഗീതാ ഗോപിയാണ് പിന്മാറിയത്.

പിന്മാറ്റത്തിന്റെ കാരണം വ്യക്തമല്ല. ഗീതാ ഗോപിയുടെ സിംഗിള്‍ ബെഞ്ചിന് മുന്നില്‍ ഇന്നാണ് കേസ് ലിസ്റ്റ് ചെയ്തത്. തൊട്ടു പിന്നാലെ കേസ് പരിഗണിക്കാന്‍ കഴിയില്ലെന്ന് രജിസ്ട്രാര്‍ വഴി ചീഫ് ജസ്റ്റിസിനെ അറിയിക്കുകയായിരുന്നു.

ഇനി മറ്റൊരു ബെഞ്ചിന് മുന്നില്‍ ലിസ്റ്റ് ചെയ്ത ശേഷമായിരിക്കും രാഹുലിന്റെ അപ്പീല്‍ ഹൈക്കോടതി പരിഗണിക്കുക. അപകീര്‍ത്തി കേസില്‍ കുറ്റക്കാരനാണെന്ന ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വിധി സൂറത്ത് സെഷന്‍സ് കോടതി സ്റ്റേ ചെയ്യാത്തതിനെ തുടര്‍ന്ന് റിവിഷന്‍ പെറ്റീഷനുമായാണ് രാഹുല്‍ ഗാന്ധി ഹൈക്കോടതിയെ സമീപിച്ചത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.