ദുബായ്:ദുബായുടെ ഉപ ഭരണാധികാരിയായി ഷെയ്ഖ് മക്തൂമിനൊപ്പം ഷെയ്ഖ് അഹമ്മദിനെയും പ്രഖ്യാപിച്ചു. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പ്രഖ്യാപനം നടത്തിയത്. ദുബായുടെ ഒന്നാം ഉപ ഭരണാധികാരിയായി ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദിനെയും രണ്ടാം ഉപ ഭരണാധികാരിയായി ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദിനെയും പ്രഖ്യാപിച്ചുകൊണ്ടുളള ഉത്തരവ് പുറത്തിറക്കി.
ഷെയ്ഖ് മക്തൂം 2008 മുതൽ ദുബായിയുടെ ഡെപ്യൂട്ടി ഭരണാധികാരിയാണ്. മാത്രമല്ല എമിറേറ്റിന്‍റെ ധനമന്ത്രിയും എമിറേറ്റ് എക്സിക്യൂട്ടീവ് കൗണ്‍സിലിന്‍റെ ആദ്യ ഡെപ്യൂട്ടി ചെയർമാനുമാണ്.2021 ഒക്ടോബർ 12 മുതൽ ജനറൽ ബജറ്റ് കമ്മിറ്റി ചെയർമാനും ഫെഡറൽ ടാക്സ് അതോറിറ്റിയുടെ ഡയറക്ടർ ബോർഡ് ചെയർമാനുമാണ് മക്തൂം.
ദുബായ് മീഡിയാ കൗണ്‍സില്‍ ചെയർമാനാണ് ഷെയ്ഖ് അഹമ്മദ്. കായികരംഗത്ത് അതീവ തത്പരനായ അദ്ദേഹം യുഎഇ ദേശീയ ഒളിമ്പിക് കമ്മിറ്റിയുടെ പ്രസിഡന്‍റ് കൂടിയാണ്.കഴിഞ്ഞ വർഷം അദ്ദേഹം ഇന്‍റർനാഷണല്‍ ഫെഡറേഷൻ ഫോർ ഫാൽക്കൺറി സ്‌പോർട്‌സ് ആൻഡ് റേസിംഗിന്‍റെ ചെയർമാനായും തിരഞ്ഞെടുക്കപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.