ന്യൂഡല്‍ഹി: ക്രിമിനല്‍ കേസുള്ളവര്‍ എസ്.എന്‍ ട്രസ്റ്റ് ഭാരവാഹികളാകരുതെന്ന ഹൈക്കോടതി വിധി സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. കേസില്‍ പ്രതിയായവര്‍ ട്രസ്റ്റില്‍ തുടരരുതെന്ന വിധി സ്റ്റേ ചെയ്യണമെന്ന വെള്ളാപ്പള്ളി നടേശന്റെ ആവശ്യമാണ് സുപ്രീം കോടി നിരസിച്ചത്.
ജസ്റ്റിസുമാരായ കൃഷ്ണ മുരാരി, സഞ്ജയ് കുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. അതേസമയം ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജിയില്‍ സുപ്രീം കോടതി കേസിലെ എതിര്‍ കക്ഷിക്ക് നോട്ടീസ് അയച്ചു.
വഞ്ചന, സ്വത്ത് കേസുകളില്‍ ഉള്‍പ്പെട്ടവര്‍ ട്രസ്റ്റ് ഭാരവാഹിത്വത്തില്‍ നിന്ന് മാറിനില്‍ക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. കുറ്റവിമുക്തരാകും വരെ ട്രസ്റ്റ് ഭാരവാഹിയായി ഇവര്‍ തുടരാന്‍ പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. എസ്.എന്‍ ട്രസ്റ്റ് ബൈലോയില്‍ നിര്‍ണായക ഭേദഗതി വരുത്തിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.
ഈ ഉത്തരവ് സ്റ്റേ ചെയ്യണെമെന്ന് എസ്.എന്‍ ട്രസ്റ്റിനും വെള്ളാപ്പള്ളി നടേശനും വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ രാകേഷ് ദ്വിവേദിയും ഏബ്രഹാമും വാദിച്ചു. എന്നാല്‍ സ്റ്റേ ആവശ്യത്തെ കേസിലെ എതിര്‍ കക്ഷിയും മുന്‍ ട്രസ്റ്റ് അംഗവുമായ ചെറുന്നിയൂര്‍ ജയപ്രകാശിന്റെ അഭിഭാഷകന്‍ ജി. പ്രകാശ് എതിര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.