ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പൂര്‍വ്വകാല ട്വീറ്റ് അദ്ദേഹത്തെ തന്നെ ഇപ്പോള്‍ തിരിഞ്ഞു കുത്തുന്നു. മോഡി ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കെ ഇന്ധന വിലവര്‍ദ്ധനവില്‍ യുപിഎ സര്‍ക്കാരിനെ കുറ്റപ്പെടുത്തി 2012 മേയിലാണ് ട്വീറ്റ് പോസ്റ്റ് ചെയ്തത്.
സര്‍ക്കാര്‍ പരാജയമാണെന്ന് സൂചിപ്പിക്കുന്നതാണ് ഇന്ധന വിലക്കയറ്റമെന്നാണ് മോഡി അന്ന് ട്വിറ്ററില്‍ കുറിച്ചത്.വില വര്‍ദ്ധനവ് ഗുജറാത്തിന് മേല്‍ കോടിക്കണക്കിന് രൂപയുടെ അധികഭാരം ഉണ്ടാക്കുമെന്നും മോഡി കുറിപ്പിലൂടെ കേന്ദ്ര സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
നരേന്ദ്ര മോഡിയുടെ ഈ ട്വീറ്റ് ഷെയര്‍ ചെയ്ത് പരിഹാസവുമായി ശശി തരൂര്‍ എംപി രംഗത്തെത്തി. നരേന്ദ്ര മോഡി മുമ്പ് പ്രസ്താവിച്ചത് പോലെ കുത്തനെയുളള ഇന്ധനവിലക്കയറ്റം സര്‍ക്കാര്‍ പരാജയമാണെന്നതിന്റെ പ്രധാന ഉദാഹരണമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ പുതിയ ട്വീറ്റ്.
നമോ അന്ന് പറഞ്ഞത് ശരിയാണ്. സര്‍ക്കാര്‍ പരാജയമാണെന്നതിന് പ്രധാന ഉദാഹരണമാണ് കുത്തനെയുളള ഇന്ധന വില വര്‍ദ്ധനവ്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ആഗോളവില ബാരലിന് 140 ഡോളറായിരുന്നു. എന്നാല്‍ ബിജെപി ഭരണകാലത്ത് അതിന്റെ മൂന്നിലൊന്ന് മാത്രമാണ് വില. സാമ്പത്തിക രംഗത്തിന്റെ തെറ്റായ രീതിയിലുളള കൈകാര്യവും അനിയന്ത്രിതമായ നികുതി വര്‍ദ്ധനവുമാണ് വിലക്കയറ്റത്തിന് കാരണമെന്ന് തരൂര്‍ ട്വീറ്റില്‍ കുറിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.