നൈജീരിയ: ക്രൂഡ് ഓയിൽ മോഷണം, സമുദ്രാതിർത്തി ലംഘനം എന്നീ കുറ്റങ്ങൾ ചുമത്തി നൈജീരിയയിൽ തടവിൽ അടയ്ക്കപ്പെട്ടിരുന്ന കപ്പൽ ജീവനക്കാരെ മോചിപ്പിച്ചു. നൈജീരിയൻ കോടതിയാണ് ഹീറോയിക്ക് ഇഡൻ എന്ന കപ്പലിലെ ഇന്ത്യക്കാരടക്കമുള്ള 26 ജീവനക്കാരെയും മോചിപ്പിക്കാൻ ഉത്തരവിട്ടത്.
8 മാസങ്ങൾക്ക് ശേഷമാണ് കപ്പൽ ജീവനക്കാർക്ക് മോചനം ലഭിച്ചത്. ഇന്ത്യക്ക് പുറമെ ശ്രീലങ്ക, പോളണ്ട്, ഫിലിപ്പൈൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് കപ്പൽ ജീവനക്കാർ. സ്ത്രീധന പീഡനത്തിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത വിസ്മയയുടെ സഹോദരൻ വിജിത്ത് അടക്കം 3 മലയാളികളും തടവിലാക്കപ്പെട്ടിരിന്നു.
2022 ആഗസ്റ്റിൽ ആദ്യം ഇവർ ഇക്വിറ്റോറിയൽ ഗ്വിനിയയിൽ കസ്റ്റഡിയിലാവുകയും പിന്നീട് നൈജീരിയയിൽ തടവിലാക്കപ്പെടുകയുമായിരിന്നു. കടൾക്കൊള്ളക്കാരാണെന്ന് കരുതിയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. 16 ഇന്ത്യക്കാരും എട്ട് ശ്രലങ്കക്കാരും പോളണ്ട് ഫിലിപ്പൈൻസ് എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തരുമാണ് കപ്പലിലുണ്ടായിരുന്നത്. രണ്ടാഴ്ച്ചയ്ക്കുള്ളിൽ എല്ലവരും തിരിച്ചെത്തുമെന്നാണ് ഒഎസ്എം മാരിടൈം എന്ന കപ്പൽ കമ്പനിയുടെ മാനേജിങ് ഡയറക്ടർ ഗെയർ സെക്കെസെയ്റ്റർ മാധ്യമങ്ങളോട് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.