കണ്ണൂര്‍: വന്ദേഭാരത് എക്‌സ്പ്രസില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ നിന്ന് പുഴുവിനെ ലഭിച്ചുവെന്ന പരാതിയില്‍ റെയില്‍വേ അന്വേഷണം ആരംഭിച്ചു. വന്ദേഭാരതില്‍ തിങ്കളാഴ്ച കണ്ണൂരില്‍ നിന്ന് കാസര്‍കോട്ടേക്ക് പോയ യാത്രക്കാരന് കഴിക്കാന്‍ നല്‍കിയ പൊറോട്ടയിലാണ് പുഴുവിനെ കിട്ടിയത്. തുടര്‍ന്ന് ഇയാള്‍ പരാതി നല്‍കുകയായിരുന്നു.
ഇ വണ്‍ കംപാര്‍ട്‌മെന്റിലായിരുന്നു പരാതിക്കാരന്‍ യാത്ര ചെയ്തിരുന്നത്. ട്രെയിനില്‍ നിന്ന് ലഭിച്ച പൊറോട്ടയില്‍ നിന്നു പുഴുവിനെ കിട്ടിയതോടെ യാത്രക്കാരന്‍ കാസര്‍കോട് ഇറങ്ങിയ ശേഷം സൂപ്രണ്ടിനു പരാതി നല്‍കി. പരാതി തുടര്‍ നടപടികള്‍ക്കായി പാലക്കാട് റെയില്‍വേഡിവിഷന്കൈമാറി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.