ദി കേരള സ്റ്റോറി: നിരോധിക്കാനാകില്ലെന്ന് സർക്കാർ; 'കക്കുകളി' കണ്ട് വിലയിരുത്തിയശേഷം തുടര്‍നടപടി

ദി കേരള സ്റ്റോറി: നിരോധിക്കാനാകില്ലെന്ന് സർക്കാർ; 'കക്കുകളി' കണ്ട് വിലയിരുത്തിയശേഷം തുടര്‍നടപടി

തിരുവനന്തപുരം: വിവാദമായ 'ദി കേരള സ്റ്റോറി' എന്ന സിനിമയുടെ പ്രദര്‍ശനം നിരോധിക്കുന്നത് പ്രായോഗികമല്ലെന്ന് സര്‍ക്കാര്‍. പകരം ബഹിഷ്കരിക്കുക എന്ന പ്രചാരണവുമായി മുന്നോട്ടുപോകാനാണ് തീരുമാനം. 'കക്കുകളി' നാടകം വിദഗ്ധ സമിതി കണ്ട് വിലയിരുത്തിയ ശേഷമാകും തുടര്‍നടപടി എടുക്കുകയെന്നും സർക്കാർ വ്യക്തമാക്കി. 

കേരള സ്റ്റോറി സിനിമയുടെ സംസ്ഥാനത്തെ പ്രദര്‍ശനം നിരോധിക്കുന്നതിനെക്കുറിച്ച് നിയമോപദേശം തേടാനായിരുന്നു സാംസ്കാരിക വകുപ്പിന്റെ ആലോചന. എന്നാല്‍ നിരോധനം പ്രായോഗികമാകില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍.

സിനിമക്കെതിരായ ഹര്‍ജി സുപ്രിം കോടതി സ്വീകരിച്ചില്ല. രണ്ട് സെന്‍സര്‍ബോര്‍ഡ് അനുമതി നല്‍കിയ സിനിമ നിരോധിക്കാനാകുമോയെന്ന സംശയം ഉള്ളതിനാലാണ് ബഹിഷ്കരിക്കുക എന്ന നീക്കത്തിലേക്ക് എത്തിയത്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ഇതേ അഭിപ്രായക്കാരനാണ്. 

ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മറവിൽ മതവികാരങ്ങൾ വ്രണപ്പെടുത്തുന്ന കക്കുകളി നാടകം നിരോധിക്കണമെന്ന് കെസിബിസിയും യുഡിഎഫും ആവശ്യപ്പെട്ടിരുന്നു. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മതവികാരങ്ങള്‍ ഹനിക്കുന്ന കലാസൃഷ്ടികള്‍ അനുവദിക്കാനാകില്ലെന്ന നിലപാടില്‍ തന്നെയാണ് സാംസ്‌കാരിക മന്ത്രി സജി ചെറിയാനും. വിദഗ്ദ്ധ സമിതി പരിശോധിച്ചശേഷം തുടര്‍നടപടിസ്വീകരിക്കാമെന്നാണ് മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഈ സമിതി ഉടന്‍ രൂപീകരിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.