ന്യൂഡല്‍ഹി: ലൈംഗികാതിക്രമ പരാതികളില്‍ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണനെതിരെ നടപടിയാവശ്യപ്പെട്ട് ജന്തര്‍മന്തറില്‍ സമരം നടത്തിവരുന്ന കായികതാരങ്ങളെ ബുധനാഴ്ച രാത്രി മദ്യപിച്ചെത്തിയ പോലീസുകാര്‍ മര്‍ദിച്ചതായി റിപ്പോര്‍ട്ട്. സമരസ്ഥലത്തേക്ക് മടക്കിവെക്കാനുള്ള കിടക്കകള്‍ സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് പോലീസുകാരുടെ ആക്രമണം വരെ തങ്ങള്‍ നേരിടേണ്ടിവന്നതിന് കാരണമെന്ന് ഗുസ്തി താരങ്ങള്‍ പറഞ്ഞു.
രാഷ്ട്രത്തിനുവേണ്ടി മെഡല്‍ നേടിയ താരങ്ങളായ തങ്ങളെ പോലീസ് ലാത്തികൊണ്ട് അടിച്ചതായി ഗുസ്തി താരം വിനേഷ് ഫോഗട്ട് പ്രതികരിച്ചു. സിസിടിവി ദൃശ്യങ്ങളില്‍ പോലീസ് താരങ്ങളോട് കയര്‍ക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നു. മദ്യപിച്ചെത്തിയ പോലീസ് തങ്ങളെ മര്‍ദിക്കുകയും വനിത താരങ്ങളെ അധിക്ഷേപിക്കുകയും ചെയ്തെന്ന് ഗുസ്തി താരങ്ങള്‍ പറഞ്ഞു. എന്നാല്‍, ജന്തര്‍മന്തറിലെ സമരപന്തലിലേക്ക് അനുവാദമില്ലാതെ എത്തിയ ആംആദ്മി നേതാവ് സോമനാഥ് ഭാരതി ഗുസ്തിതാരങ്ങളുമായി തര്‍ക്കമുണ്ടായെന്നാണ് പോലീസ് ഭാഷ്യം.
ലൈംഗികാതിക്രമ പരാതികളില്‍ നടപടി ആവശ്യപ്പെട്ടുള്ള സമരം 12ാം ദിവസവും തുടരുകയാണ്. കഴിഞ്ഞ ദിവസം ഒളിംമ്പിക്‌സ് അസോസിയേഷന്‍ അധ്യക്ഷ പി.ടി ഉഷ കഴിഞ്ഞ ദിവസം സമരപന്തലില്‍ താരങ്ങളെ സന്ദര്‍ശിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.