പത്രസ്വാതന്ത്ര്യസൂചികയില്‍ 161-ാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ട് ഇന്ത്യ

പത്രസ്വാതന്ത്ര്യസൂചികയില്‍ 161-ാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ട് ഇന്ത്യ

പാരീസ്: ഈ വര്‍ഷത്തെ ലോക പത്രസ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യ 161-ാം സ്ഥാനത്ത്. 180 രാജ്യങ്ങളുടെ പട്ടികയില്‍ കഴിഞ്ഞ വര്‍ഷം 150-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. പാരീസ് ആസ്ഥാനമായുള്ള സ്വതന്ത്ര മാധ്യമ നിരീക്ഷണ കൂട്ടായ്മയായ റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോഡേഴ്സാണ് (ആര്‍.എസ്.എഫ്) വര്‍ഷാ വര്‍ഷം ഈ പട്ടിക തയ്യാറാക്കുന്നത്.

കഴിഞ്ഞ വര്‍ഷം 157-ാമതായിരുന്ന പാകിസ്ഥാന്‍ നിലമെച്ചപ്പെടുത്തി 150-ാമതെത്തി. അഫ്ഗാനിസ്ഥാനേക്കാള്‍ 11 സ്ഥാനം പിന്നിലാണ് ഇന്ത്യ. ശ്രീലങ്ക 146-ാം സ്ഥാനത്തു നിന്ന് 135 ാമതായി. നോര്‍വേയാണ് പട്ടികയില്‍ ഒന്നാമത്. അയര്‍ലന്‍ഡ്, ഡെന്മാര്‍ക്ക് എന്നിവയ്ക്കാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍. വിയറ്റ്നാം (178), ചൈന (179), ഉത്തരകൊറിയ (180) എന്നിവയാണ് അവസാന മൂന്നുസ്ഥാനങ്ങളില്‍.

180 രാജ്യങ്ങളിലെ മാധ്യമപ്രവര്‍ത്തകരും മാധ്യമങ്ങളും എത്രത്തോളം പത്രസ്വാതന്ത്ര്യം അനുഭവിക്കുന്നുവെന്ന് താരതമ്യപ്പെടുത്താനാണ് ആര്‍.എസ്.എഫ്. ഓരോവര്‍ഷവും സൂചികയിറക്കുന്നത്. രാഷ്ട്രീയവും സാമ്പത്തികവും നിയമപരവും സാമൂഹികമായ ഇടപെടലുകളില്ലാതെയും ഭീഷണികള്‍കൂടാതെയും പൊതുജനതാത്പര്യാര്‍ഥം വാര്‍ത്തകള്‍ തിരഞ്ഞെടുക്കാനും പരിപാടികള്‍ നിര്‍മിക്കാനും വിതരണംചെയ്യാനും മാധ്യമപ്രവര്‍ത്തകര്‍ക്ക് സാധിക്കുന്നതിനെയാണ് പത്രസ്വാതന്ത്ര്യമായി ആര്‍.എസ്.എഫ്. കണക്കാക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.