ആധാര്‍ സൗജന്യമായി പുതുക്കാന്‍ ജൂണ്‍ 14 വരെ അവസരം

ആധാര്‍ സൗജന്യമായി പുതുക്കാന്‍ ജൂണ്‍ 14 വരെ അവസരം

കൊച്ചി: ആധാര്‍ കാര്‍ഡുകള്‍ ഓണ്‍ലൈന്‍വഴി സൗജന്യമായി പുതുക്കാന്‍ ജൂണ്‍ 14 വരെ അവസരം. 10 വര്‍ഷം മുമ്പ് അനുവദിച്ച ആധാര്‍ കാര്‍ഡുകള്‍ വരെ ഇത്തരത്തില്‍ പുതുക്കാം. ഇതുവരെ അപ്‌ഡേഷന്‍ ഒന്നും ചെയ്തിട്ടില്ലാത്ത കാര്‍ഡുകള്‍ പുതുക്കാന്‍ തിരിച്ചറിയല്‍ രേഖകള്‍, മേല്‍വിലാസ രേഖകള്‍ എന്നിവ http://myaadhaar.uidai.gov.in എന്ന വെബ് സൈറ്റില്‍ സൗജന്യമായി അപ് ലോഡ് ചെയ്യാം.

മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചവര്‍ക്കു മാത്രമേ ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിക്കാനാവൂ. അക്ഷയ-ആധാര്‍ കേന്ദ്രങ്ങള്‍വഴി ഈ സേവനം ലഭ്യമാകുന്നതിന് 50 രൂപ ഫീസ് നല്‍കണം.

സേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കാന്‍ മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ വിലാസം എന്നിവ നിര്‍ബന്ധമായും നല്‍കണമെന്ന് സംസ്ഥാന ഐ.ടി മിഷന്‍ അറിയിച്ചു. രജിസ്‌ട്രേഷന്‍ സമയത്ത് മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ വിലാസം എന്നിവ നല്‍കാതിരുന്നവര്‍ക്കും പിന്നീട് മാറിയവര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താം.
നിലവില്‍ നവജാത ശിശുക്കള്‍ക്ക് ഉള്‍പ്പെടെ ആധാറിന് എന്റോള്‍ ചെയ്യാം. അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ എന്റോള്‍മെന്റിന് ബയോമെട്രിക്‌സ് വിവരങ്ങള്‍ ശേഖരിക്കേണ്ടതില്ല. എന്നാല്‍ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റും മാതാപിതാക്കളിലൊരാളുടെ ആധാറും ഹാജരാക്കണം.

കുട്ടികളുടെ ആധാര്‍ ബയോമെട്രിക്‌സ് എന്നിവ അഞ്ച്, 15 വയസുകളില്‍ നിര്‍ബന്ധമായും പുതുക്കണം. അഞ്ച് വയസുകാര്‍ക്ക് ഏഴു വയസുവരെയും 15 കാര്‍ക്ക് 17 വയസുവരെയും പുതുക്കല്‍ സൗജന്യമാണ്. ഇതു കഴിഞ്ഞുള്ള എന്റോള്‍മെന്റിന് 100 രൂപ ഫീസ് നല്‍കേണ്ടി വരും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.