ന്യൂഡൽഹി: എഎൽഎച്ച് ധ്രുവ് ഹെലികോപ്ടറുകൾ ഉപയോഗിക്കുന്നത് താത്കാലികമായി നിർത്തി സൈന്യം. മെയ് നാലിന് ധ്രുവ് ഹെലികോപ്ടർ തകർന്ന് വീണ് ഒരു ജവാന് ജീവൻ നഷ്ടമായിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം. ഇന്ത്യൻ നേവിയും ഇന്ത്യൻ കോസ്റ്റ് ഗാർഡും ധ്രുവ് ഹെലികോപ്ടറുകൾ ഉപയോഹിക്കുന്നത് നേരത്തെ നിർത്തിവെച്ചിരുന്നു.
ജമ്മുകശ്മീരിലെ കിഷ്ത്വാറിലെ മറുവ നദിയുടെ തീരത്ത് മുൻകരുതൽ ലാൻഡിംഗ് നടത്തുന്നതിനിടെയാണ് ധ്രുവ് ഹെലികോപ്ടർ തകർന്നു വീഴുന്നത്. രണ്ട് പൈലറ്റുമാരും ഒരു സാങ്കേതിക വിദഗ്ധനുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
അതേ സമയം ജമ്മു കശ്മീരിലടക്കം കരസേനയുടെ ധ്രുവ് കോപ്ടറുകൾ മുൻപ് തകർന്നുവീണിട്ടുണ്ട്. കേരളത്തിൽ മഹാപ്രളയകാലത്ത് ജനങ്ങളെ രക്ഷിക്കാൻ മുൻനിരയിലുണ്ടായിരുന്നു ധ്രുവ് കോപ്ടർ. കെട്ടിടങ്ങളുടെ മുകളിൽ കുടുങ്ങിപ്പോയ നിരവധിപേരെയാണ് ധ്രുവ് കോപ്ടറുകൾ കോരിയെടുത്ത് സുരക്ഷിത കേന്ദ്രങ്ങളിലാക്കിയത്.
ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച കോപ്ടറാണ് ധ്രുവ്. ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്സ് ലിമിറ്റഡാണ് ഈ വിവിധോദ്ദേശ്യ കോപ്ടർ നിർമ്മിച്ചത്. ജർമ്മൻ കമ്പനി എം.ബി.ബിയുടെ സഹകരണത്തോടെ 1984ലാണ് ആദ്യ കോപ്ടർ നിർമ്മാണം തുടങ്ങിയത്. 1992ൽ ആദ്യ പറക്കൽ നടത്തിയ കോപ്ടർ 1998 ൽ കമ്മിഷൻചെയ്തു. സൈനിക, സിവിലയൻ ആവശ്യത്തിന് ഉപയോഗിക്കുന്ന കോപ്ടർ വൻതോതിൽ കയറ്റുമതി ചെയ്തിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.