മണിപ്പൂർ: ആഭ്യന്തര കലാപത്തെ തുടർന്ന് സംഘർഷം തുടരുന്നതിനിടെ മണിപ്പൂരിൽ ചീഫ് സെക്രട്ടറിയെ മാറ്റി. ഡോ.രാജേഷ് കുമാറിനെയാണ് മാറ്റിയത്. പകരം വിനീത് ജോഷിയെ ചീഫ് സെക്രട്ടറിയായി നിയമിച്ചു.
1992 മണിപ്പൂർ കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ് വിനീത് ജോഷി. മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ സെക്രട്ടറിയായിരിക്കെയാണ് പുതിയ ചുമതല.
സൈനിക–അര്‍ധ സൈനിക വിഭാഗങ്ങളുടെ ശക്തമായ ഇടപെടലിനെത്തുടര്‍ന്ന് മണിപ്പുര്‍ ശാന്തമാകുകയാണ്. സംഘര്‍ഷങ്ങളുടെ കേന്ദ്രബിന്ദുവായിരുന്ന ചുരാചന്ദ്പുരില്‍ ഉള്‍പ്പെടെ കര്‍ഫ്യുവിന് ഇളവ് അനുവദിച്ചു.
13 രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളുമായി മുഖ്യമന്ത്രി ബിരേന്‍ സിങ് ചര്‍ച്ച നടത്തി. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും സമാധാന കമ്മിറ്റി യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കാന്‍ തീരുമാനമായി. സൈന്യം വ്യോമനിരീക്ഷണം ഉള്‍പ്പെടെ നടത്തുന്നുണ്ട്. മണിപ്പുരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ശശി തരൂര്‍ എംപി ആവശ്യപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.