പാരിസ്: ലോകത്തെ ഏറ്റവും മികച്ച കായിക താരത്തിനുള്ള 2023 ലെ 'ലോറസ് സ്പോര്‍ട്സ്മാന്‍ ഓഫ് ദി ഇയര്‍' അവാര്‍ഡ് അര്‍ജന്റീന നായകനും സൂപ്പര്‍ താരവുമായി ലയണല്‍ മെസിക്ക്. ഇതു രണ്ടാം തവണയാണ് മെസി പുരസ്‌കാരം സ്വന്തമാക്കുന്നത്. 2022 ലെ ഫിഫ ലോകകപ്പില്‍ ഫ്രാന്‍സ് വീഴ്ത്തി കിരീടം നേടിയ അര്‍ജന്റീന ഏറ്റവും മികച്ച ടീമിനുള്ള പുരസ്‌കാരം സ്വന്തമാക്കി.
മികച്ച വനിതാ താരത്തിനുള്ള അവാര്‍ഡ് ജമൈക്കന്‍ സ്പ്രിന്റ് റാണി ഷെല്ലി ആന്‍ ഫ്രേസര്‍ പ്രൈസിനാണ്. 36 കാരിയായ ആന്‍ ഫ്രേസര്‍ ഇതോടെ ലോക ചാമ്പ്യന്‍ഷിപ്പില്‍ വ്യക്തിഗത ഇനത്തില്‍ അഞ്ചുസ്വര്‍ണം നേടുന്ന ആദ്യ താരമായി മാറി.
മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കുന്ന താരത്തിനുള്ള പുരസ്‌കാരം സ്പെയിനിന്റെ പുതിയ ടെന്നീസ് സെന്‍സേഷന്‍ കാര്‍ലോസ് അല്‍ക്കാരസ് നേടി. തിരിച്ചടികളെ കീഴടക്കി കളത്തിലേക്ക് തിരിച്ചെത്തിയ താരത്തിനുള്ള കംബാക്ക് പുരസകാരം ഡെന്‍മാര്‍ക് ഫുട്ബോള്‍ താരം ക്രിസ്റ്റിയന്‍ എറിക്സന്‍ നേടി.
കിലിയന്‍ എംബാപ്പെ, റാഫേല്‍ നദാല്‍, സ്റ്റീഫന്‍ കേരി, മോണ്ടോ ഡുപ്ലാന്റിസ്, മാക്സ് വെര്‍സ്റ്റപ്പന്‍ എന്നിവരെ പിന്തള്ളിയാണ് മെസിയുടെ പുരസ്‌കാര നേട്ടം. അര്‍ജന്റീനയ്ക്ക് 36 വര്‍ഷങ്ങള്‍ക്ക് ശേഷം ലോക കിരീടം സമ്മാനിച്ച നിര്‍ണായക മികവാണ് പുരസ്‌കാര നേട്ടത്തിന് ആധാരം.
2020 ലും മെസി ലോറസ് പുരസ്‌കാരത്തിന് അര്‍ഹനായിരുന്നു. അന്ന് ഫോര്‍മുല വണ്‍ താരം ലൂയീസ് ഹാമില്‍ട്ടനുമൊത്ത് പുരസ്‌കാരം പങ്കിടുകയായിരുന്നു. ഇതോടെ ലോറസ് അവാര്‍ഡ് രണ്ട് തവണ നേടുന്ന ഒരേയൊരു ഫുട്‌ബോള്‍ താരമായി മെസി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.