ഡല്‍ഹി നേബ് സരായ് ഹോളി ഫാമിലി ഇടവകയില്‍ അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിച്ചു

ഡല്‍ഹി നേബ് സരായ് ഹോളി ഫാമിലി ഇടവകയില്‍ അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിച്ചു

ന്യൂഡല്‍ഹി: നെബ് സരായ് ഹോളി ഫാമിലി പള്ളിയില്‍ നഴ്സസ് ഗില്‍ഡിന്റെ ആഭിമുഖ്യത്തില്‍ സാകേത് മേറ്റിയര്‍ ഫ്യൂച്ചര്‍ ആസ് പിരേഷന്‍സ് അക്കാദമിയുടെ സഹകരണത്തോടെ അന്തരാഷ്ട്ര നഴ്സസ് ദിനം സമുചിതമായി ആഘോഷിച്ചു. ഇടവക വികാരി റവ. ഫാ.ജോണ്‍ പന്തലിപ്പാടന്‍ എംഎസ്റ്റി അധ്യക്ഷത വഹിച്ച യോഗത്തില്‍ റവ. ഫാ. ജോബിന്‍ കൂനംപാറയില്‍ സിഎസ്റ്റി മുഖ്യപ്രഭാഷണവും നടത്തി.

ഇടവകയിലെ അറുപത് വയസ്സ് കഴിഞ്ഞ വിരമിച്ച അഞ്ച് നഴ്സുമാര്‍ക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരവും 25 വര്‍ഷത്തില്‍ അധികമായി ആതുര സേവന മേഖലയില്‍ നിസ്തുല സേവനം ചെയ്തു കൊണ്ടിരിക്കുന്ന 13 നഴ്സുമാര്‍ക്ക് നഴ്സിങ് എക്സിസലന്‍സ് അവാര്‍ഡും നല്‍കി ആദരിച്ചു. അക്കാദമിക രംഗത്ത് മികവ് തെളിയിച്ച നഴ്‌സ്മാര്‍ക്കും നഴ്സിങ് മേഖലയില്‍ വിവിധ തലങ്ങളില്‍ പ്രത്യേകം അംഗീകരിക്കപ്പെട്ട നഴ്സ്മാരെയും പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു.

ചടങ്ങില്‍ നഴ്സസ് ഗില്‍ഡ് പ്രസിഡന്റ് ജ്യോതി ജോസഫ് മറ്റ് ഭാരവാഹികളായ സോണി ജോസ്, സിംസി ബ്രോണി, മാത്യു വര്‍ഗീസ്, ഷൈജന്‍, നോബി, പാരിഷ് കൗണ്‍സില്‍ സെക്രട്ടറി സ്നേഹ സാറാ സാം എന്നിവര്‍ പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.