കയ്യൂർ: പാലാ രൂപതാ മെത്രാനും സീറോ മലബാർ സഭയുടെ ' കുടുംബത്തിനും അൽമായർക്കും ജീവനും വേണ്ടിയുള്ള' സിനഡൽ കമ്മീഷൻ ചെയർമാനുമായ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ പിതാവ് മാത്യു കെ.എം (97) നിര്യാതനായി. സംസ്കാര ചടങ്ങുകൾ പതിനൊന്നാം തീയതി വ്യാഴാഴ്ച രാവിലെ 11 മണിക്ക് കുഞ്ഞുമോൻ മാത്യുവിന്റെ ഭവനത്തിൽ നിന്ന് ആരംഭിക്കുന്നതും തുടർന്ന് കയ്യൂർ ക്രിസ്തുരാജ് ദേവാലയ സെമിത്തേരിയിൽ നടക്കുന്നതുമാണ്.
ഭാര്യ ത്രേസ്യ മാത്യു. മക്കൾ ചിന്നമ്മ മാത്യു, കെ എം മണി, ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് (പാല രൂപത മെത്രാൻ), മേരി ജോർജ്, കുഞ്ഞിമോൻ മാത്യു, പെറ്റ്സി മാത്യു.
മരുമക്കൾ- സാലി മാണി കാണ്ടാഭവനത്തിൽ, ട്രീസ മാത്യു ചാലിൽ മാനന്തവാടി, ജോർജ് വള്ളോംപുരയിടത്തിൽ, ലിജു കുഞ്ഞുമോൻ പുളിക്കൽ, ബേബി എബ്രഹാം കാഞ്ഞിരക്കാട്ടിൽ
കൊച്ചുമക്കൾ- ജോബിൻ, പ്രമീത, ജിനു, ഡോണ, പ്രിൻസ്, ലിന്റെ, ഫ്ലവർലിൻ, അലൻ, മെർലിൻ, ജോർജ്കുട്ടി, റ്റോണി, റോബിൻ, വീണ, എബിൻ, പ്രിൻസ്. പേരകുട്ടികൾ- റിതിക, താര, ഹന്ന, റബേക്ക, സെയിൻ, കെയിൻ, അമയ, ഐസക്ക്, ഇസബെൽ, സഹോദരങ്ങൾ- പരേതനായ ജോസഫ് കല്ലറങ്ങോട്ട് മൂലമറ്റം, അന്നമ്മ പാപ്പച്ചൻ പരുത്തുവീട്ടിൽ പുളിങ്ങോം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.