ജിഡിആർഎഫ്എ ദുബായ് റോച്ചസ്റ്റർ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയുമായി സഹകരണ കരാറിൽ ഒപ്പുവെച്ചു

ജിഡിആർഎഫ്എ ദുബായ് റോച്ചസ്റ്റർ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയുമായി സഹകരണ കരാറിൽ ഒപ്പുവെച്ചു

ദുബായ്: ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് റോച്ചസ്റ്റർ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയുമായി സഹകരണ കരാറിൽ ഒപ്പുവച്ചു. ഇരു വിഭാഗങ്ങളുടെയും വൈദഗ്ധ്യവും അനുഭവങ്ങളും കൈമാറ്റം ചെയ്യാനും പരസ്പരം കൂടുതൽ സഹകരണം വർധിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ് കരാർ. തുടർവിദ്യാഭ്യാസം, എക്‌സിക്യൂട്ടീവ് പ്രൊഫഷണൽ ഡെവലപ്‌മെന്‍റ് പ്രോഗ്രാമുകൾ, വിദ്യാർത്ഥികൾക്കുള്ള പ്രായോഗിക പരിശീലനം, ഗവേഷണ, നവീകരണ മേഖലയിലെ കൺസൾട്ടിംഗ്, ശാസ്ത്ര ഗവേഷണം, സംയുക്ത സെമിനാറുകളും കോൺഫറൻസുകളും ഉൾപ്പെടെ അക്കാദമിക് വിദ്യാഭ്യാസത്തിന്‍റെ വിവിധ വശങ്ങൾ ധാരണ പത്രത്തിൽ ഉൾക്കൊള്ളുന്നു.

ജിഡിആർഎഫ്എയുടെ വാർഷിക പദ്ധതികളുടെ ഭാഗമായാണ് ധാരണ പത്രം. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ഡയറക്ടർ ജനറൽ ലഫ്റ്റനന്‍റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മറിയും റോച്ചസ്റ്റർ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി പ്രസിഡന്‍റ് ഡോ. യൂസഫ് അൽ അസാഫുമാണ് ധാരണപത്രത്തിൽ ഒപ്പുവെച്ചത്. ഇരു വിഭാഗങ്ങളുടെയും ഉന്നതർ ചടങ്ങിൽ സംബന്ധിച്ചു.

സംയുക്ത പ്രവർത്തനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള തന്ത്രത്തിന്‍റെ ഭാഗമായി ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് മറ്റ് പല സ്ഥാപനങ്ങളുമായും ഔദ്യോഗിക, സർക്കാർ, അർദ്ധ സർക്കാർ ഏജൻസികളുമായും മുൻപും സമാനമായ കരാറുകൾ സ്ഥാപിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.