ഭോപ്പാൽ: മധ്യപ്രദേശിലെ ഖാർഗോണിൽ ബസ് പാലത്തിൽ നിന്ന് താഴേക്കു മറിഞ്ഞുണ്ടായ അപകടത്തിൽ 22 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. 50 പേരാണ് ബസിൽ ഉണ്ടായിരുന്നത്. ഇൻഡോറിലേക്കുള്ള യാത്രക്കിടയിൽ ഖാർഗോണിലെ ദസംഗ പ്രദേശത്തുവെച്ചായിരുന്നു അപകടം. പ്രദേശവാസികളുടെ സഹായത്തോടെ രക്ഷാ പ്രവർത്തനങ്ങൾ നടത്തിയതായി ആഭ്യന്തര മന്ത്രി നരോത്ത മിശ്ര പറഞ്ഞു.
അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് നാലു ലക്ഷം രൂപയും ഗുരുതരമായി പരുക്കേറ്റവർക്ക് 50,000 രൂപ വീതവും നിസാര പരിക്കേറ്റവർക്ക് 25,000 രൂപ വീതവും നഷ്ട പരിഹാരം നൽകുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അറിയിച്ചു. കൂടാതെ പരിക്കേറ്റവരുടെ മുഴുവൻ ചികിത്സാ ചെലവ് സർക്കാർ വഹിക്കും.
മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടു ലക്ഷം നഷ്ടപരിഹാരം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അറിയിച്ചു. അപകട കാരണം കണ്ടെത്തുന്നതിനായുള്ള അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.