കൊച്ചി: കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ആസ്ഥാന കാര്യാലയമായ പാലാരിവട്ടം പിഓസിയില്‍ ഓര്‍ഗാനിക് കേരള ചിരിറ്റബിള്‍ ട്രസ്റ്റിന്റെ സാങ്കേതിക സഹായത്തോടെ ആരംഭിച്ച ചെറുധാന്യ കൃഷിയുടെ ഒന്നാംഘട്ട കൊയ്ത്തുത്സവം ഈ മാസം പത്തിന് ഉച്ചയ്ക്ക് മൂന്നിന് നടക്കും. എറണാകുളം ജില്ലാ പ്രസിഡന്റ് ഉല്ലാസ് തോമസും കൊച്ചി മേയര്‍ എ. അനില്‍കുമാറും ചേര്‍ന്ന് നിര്‍വഹിക്കും.
യുണൈറ്റഡ് നേഷന്‍സ് ഓര്‍ഗനൈസേഷന്‍ ( യുഎന്‍ ഒ) 2023 മില്ലറ്റ് വര്‍ഷമായി ആചരിക്കാന്‍ ആഹ്വാനം ചെയ്തതിന്റെ ഭാഗമായിട്ടാണ് കേരള കത്തോലിക്കാ സഭാ കാര്യാലയം ചെറുധാന്യ കൃഷി ചെയ്തത്.
കൊയ്ത്തുത്സവത്തോട് അനുബന്ധിച്ച് ഓര്‍ഗാനിക് കേരള തയ്യാറാക്കിയിട്ടുള്ള അത്ഭുത പോഷക ചെറു ധാന്യങ്ങള്‍ ആരോഗ്യ സുരക്ഷയ്ക്കും പ്രകൃതി സംരക്ഷണത്തിനും എന്ന ഡോക്യുമെന്ററി പ്രകാശനം മേയര്‍ എ.അനില്‍ കുമാറും ചെറുധാന്യ വിത്ത് വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസും നിര്‍വഹിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.