കുട്ടികളെ ലക്ഷ്യമിട്ട് നിക്കോട്ടിൻ അടങ്ങിയ വേപ്പിംഗ് ഉൽപ്പന്നങ്ങൾ വിറ്റഴിച്ചു; ക്വീൻസ്‌ലാൻഡിലെ സ്ഥാപനത്തിന് 88,000 ഡോളർ പിഴ വിധിച്ച് കോടതി

കുട്ടികളെ ലക്ഷ്യമിട്ട് നിക്കോട്ടിൻ അടങ്ങിയ വേപ്പിംഗ് ഉൽപ്പന്നങ്ങൾ വിറ്റഴിച്ചു; ക്വീൻസ്‌ലാൻഡിലെ സ്ഥാപനത്തിന് 88,000 ഡോളർ പിഴ വിധിച്ച് കോടതി

സിഡ്‌നി: നിക്കോട്ടിൻ അടങ്ങിയ വേപ്പുകൾ (ഇ സി​ഗരറ്റ്) കൈവശം വെച്ചതിനും വിൽപ്പന നടത്തിയതിനും ബ്രിസ്‌ബേനിലെ കടക്ക് 88,000 ഡോളർ പിഴ. മെട്രോ സൗത്ത് പബ്ലിക് ഹെൽത്ത് യൂണിറ്റ് കഴിഞ്ഞ മാസം കുറാബിയിലെ സാം സാം സൂപ്പർമാർക്കറ്റിൽ വ്യാപാരം നടത്തുന്ന എം & ആർ ട്രേഡിംഗ് ലിമിറ്റഡെന്ന സ്ഥാപനത്തിനെതിരെയാണ് 88,000 ഡോളർ അടക്കാൻ ഉത്തരവിട്ടത്.

ക്വീൻസ്‌ലാൻഡ് ആരോ​ഗ്യ വകുപ്പിനോട് പ്രദേശവാസികൾ പരാതിപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ വർഷം മെയ് മാസത്തിൽ നടത്തിയ റെയ്ഡിലാണ് ഉൽപ്പനങ്ങൾ പടിച്ചെടുത്തത്. 13 വയസ്സ് പ്രായമുള്ള കുട്ടികൾ വേപ്പുകൾ വാങ്ങുന്നതു കണ്ട സ്കൂൾ ഡെപ്യൂട്ടി പ്രിൻസിപ്പലാണ് പരാതിക്കാരിലൊരാൾ. ക്വീൻസ്‌ലാന്റിൽ, നിക്കോട്ടിൻ അടങ്ങിയ ഇ-സിഗരറ്റ് ഉൽപ്പന്നങ്ങൾ ഡോക്ടറുടെ പ്രിസ്ക്രിപ്ഷനില്ലാതെ നൽകുന്നത് നിയമവിരുദ്ധമാണ്.

മെട്രോ സൗത്ത് പബ്ലിക് ഹെൽത്ത് എൻവയോൺമെന്റൽ ഹെൽത്ത് ഓഫീസർമാരും ക്വീൻസ്‌ലാന്റ് പോലീസ് സർവീസും ഓസ്‌ട്രേലിയൻ ടാക്സ് ഓഫീസുമാണ് കുറാബിയിലെ കടകളിൽ റെയ്ഡ് നടത്തിയത്. 45,449 വ്യക്തിഗത വേപ്പുകളും 33 ഇ-ലിക്വിഡുകളും പിടിച്ചെടുത്തു.

ഉപകരണങ്ങളിൽ 23,639 എണ്ണം സ്റ്റോറിലും 21,810 എണ്ണം സ്റ്റോറേജ് പരിസരത്തും നിന്നും കണ്ടെത്തി. കോടതി രേഖകൾ പ്രകാരം. ഈ വർഷം ഏപ്രിൽ 18 ന് ഹോളണ്ട് പാർക്ക് മജിസ്‌ട്രേറ്റ് കോടതിയിൽ കേസ് പരിഗണിച്ചപ്പോൾ നിക്കോട്ടിൻ അടങ്ങിയ വ്യക്തിഗത വേപ്പറൈസറുകളും ഇ-ലിക്വിഡുകളും കൈവശം വച്ചതിനും വിൽക്കുന്നതിനുമുള്ള രണ്ട് ആരോപണങ്ങളിൽ കമ്പനി കുറ്റസമ്മതം നടത്തി.

പിന്നാലെ കമ്പനിയോട് $35,000 പിഴയും ഏകദേശം $51,000 കോടതിച്ചെലവും $2,800-ലധികം പ്രൊഫഷണൽ ചിലവുകളും അടയ്ക്കാൻ ഉത്തരവിടുകയുമായിരുന്നു. ശിക്ഷ വിധി സമയത്ത് കുട്ടികൾ വേപ്പകൾ വാങ്ങിയെന്ന് മജിസ്‌ട്രേറ്റ് സൂചിപ്പിച്ചു. ആരോ​ഗ്യ അപകടങ്ങളിലേക്ക് യുവാക്കളെ നയിക്കുന്നതിന് ഇത്തരം തെറ്റായ പ്രവണതകൾ കാരണമാകുന്നെന്ന് മജിസ്ട്രേറ്റ് പറഞ്ഞു. പിഴ ഈടാക്കുന്നതിലൂടെ നിക്കോട്ടിൻ അടങ്ങിയ വാപ്പുകളുടെ അനധികൃത വിതരണത്തിന് നിയന്ത്രണം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി മെട്രോ സൗത്ത് ഹെൽത്ത് ഡയറക്ടർ ഓഫ് എൻവയോൺമെന്റൽ ഹെൽത്ത് മെലിൻഡ ലെനൺ അഭിപ്രായപ്പെട്ടു.

അനധികൃത പുകയില വിതരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ മൊത്ത വ്യാപാര മേഖലയിൽ അത് ഒരു വിപ്ലവം സൃഷ്ടിക്കുകയും പല കടകളും ഇതിൽ പങ്കാളികളാവുകയും ചെയ്യുന്നു. നിയമ വിരുദ്ധമായ പുകയില ഉൽപന്നങ്ങളുടെ വിൽപ്പനയിൽ ഏർപ്പെടുന്ന ചില്ലറ വ്യാപാരികൾ അന്യായമായ ലാഭവും ഇതിലൂടെ ഉണ്ടാക്കുകയും ചെയ്യുന്നുണ്ടെന്ന് എടിഒ അസിസ്റ്റന്റ് കമ്മീഷണർ ജേഡ് ഹോക്കിൻസ് പറഞ്ഞു.

അതേസമയം, പുകവലി ഉപേക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി വേപ്പിങ് ഉൽപന്നങ്ങൾ നിർദേശിക്കാൻ ഡോക്ടർമാർക്ക് അനുവാദമുണ്ട്. ഓസ്ട്രേലിയയിലെ പുകവലി നിരക്ക് ലോകത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലാണെങ്കിലും വേപ്പിങ് ഉൽപന്നങ്ങളുടെ ഉപയോഗം ഒരാൾ പുകവലിക്കാനുള്ള സാധ്യത മൂന്നിരട്ടിയായി വർദ്ധിപ്പിക്കുന്നു. ഇത് ഉപയോഗിക്കുന്ന പകുതിയിലധികം പേരും 30 വയസിന് താഴെയുള്ളവരാണ്. കൗമാരക്കാരാണ് ഇതിനോട് പെട്ടെന്ന് ആകർഷിക്കപ്പെടുന്നത്. ചോക്ലേറ്റ് ബാറുകൾക്കൊപ്പമാണ് ഇവ വിൽക്കുന്നത്.

കൂടുതൽ വായനയ്ക്ക്

കൗമാരക്കാരെ അടിമകളാക്കുന്നു; വേപ്പിങ് ഉല്‍പന്നങ്ങളുടെ അനധികൃത വില്‍പന നിയന്ത്രിക്കാനൊരുങ്ങി ഓസ്ട്രേലിയന്‍ സര്‍ക്കാര്‍

ലക്ഷ്യം യുവാക്കള്‍: ഓസ്ട്രേലിയയില്‍ ബബിള്‍ഗം രുചിയുള്ള കഞ്ചാവ് വേപ്പിങ് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കമ്പനിക്കെതിരേ അന്വേഷണം

ഇ-സിഗരറ്റ് അഥവാ വേപ്പിംഗ് ഉപയോഗം ഓസ്‌ട്രേലിയയിലെ സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ വര്‍ധിക്കുന്നു; പഠന റിപ്പോര്‍ട്ട്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.