മങ്കി പോക്‌സ്: ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പിന്‍വലിച്ച് ലോകാരോഗ്യ സംഘടന

മങ്കി പോക്‌സ്: ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പിന്‍വലിച്ച് ലോകാരോഗ്യ സംഘടന

ജനീവ: കോവിഡിന് പിന്നാലെയുണ്ടായ മങ്കി പോക്‌സ് വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ആഗോള ആരോഗ്യ അടിയന്തരാവസ്ഥ ലോകാരോഗ്യ സംഘടന പിന്‍വലിച്ചു.

ലോകത്ത് ഇപ്പോഴും രോഗം പടരുന്നുണ്ടെങ്കിലും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. പിന്നാലെയാണ് അടിയരാവസ്ഥ പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചത്.

കോവിഡ് വ്യാപനത്തെ തുടര്‍ന്നു പ്രഖ്യാപിച്ച ആഗോള അടിയന്തരാവസ്ഥ പിന്‍വലിച്ച് ഒരാഴ്ചയ്ക്കുള്ളിലാണ് മങ്കി പോക്‌സിലും പ്രഖ്യാപനം. വിവിധ രാജ്യങ്ങളില്‍ രോഗം പടര്‍ന്ന് പിടിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് മങ്കി പോക്‌സ് ആഗോള അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.