ബംഗളുരു: പ്രശസ്ത ക്രൈസ്തവ ഗാന രചയിതാവും സംഗീതജ്ഞനുമായ പാസ്റ്റര്‍ ഭക്തവത്സലന്‍ (74) അന്തരിച്ചു. കിഡ്‌നി തകരാറും മറ്റ് ശാരീരിക അസ്വസ്ഥകളെയും തുടര്‍ന്ന് ബംഗളുരു ബാപ്റ്റിസ്റ്റ് ഹോസ്പിറ്റിലില്‍ ചികിത്സയിലായിരിക്കെ ഇന്നലെ രാത്രിയായിരുന്നു മരണം.
കഴിഞ്ഞ അര നൂറ്റാണ്ടിലധികമായി ക്രൈസ്തവ സംഗീത ലോകത്ത് നിറസാന്നിധ്യമായിരുന്ന അദേഹം 250 തോളം ഗാനങ്ങള്‍ രചിച്ചു. 1966-67 കാലഘട്ടത്തില്‍ സംഗീതജ്ഞരായ ഔസേപ്പച്ചന്‍, പരേതനായ ജോണ്‍സന്‍ മാസ്റ്റര്‍ തുടങ്ങിയവരോടൊപ്പം തൃശൂര്‍ പഴഞ്ഞിയില്‍ ക്രിസ്ത്യന്‍ ആര്‍ട്‌സ് സെന്റര്‍ എന്ന ഓര്‍ക്കസ്ട്ര രൂപികരിച്ചു.
ഓള്‍ ഇന്ത്യ റേഡിയോയിലും പാടിയിരുന്നു. ക്രിസ്തീയ സംഗീത മേഖലയെ മാറ്റിമറിച്ച 'ഹാര്‍ട്ട് ബീറ്റ്‌സ്' എന്ന സംഘം 1980 ല്‍ ആരംഭിച്ചു. ഇന്ത്യാ ക്യാംപസ് ക്രൂസേഡ് ഫോര്‍ ക്രൈസ്റ്റിന്റെ ദേശീയ സംഗീത വിഭാഗമായ ഹാര്‍ട്ട് ബീറ്റ്‌സിന്റെ ഡയറക്ടറായി 1992 വരെ പ്രവര്‍ത്തിച്ചു.
പാടുവാന്‍ എനിക്കില്ലിനി ശബ്ദം, ആട്ടിടയാ, നിശയുടെ നിശബ്ദതയില്‍, മനസലിവിന്‍ മഹാ ദൈവമേ, പരിശുദ്ധന്‍ മഹോന്നത ദേവന്‍, ആശ്രയം ചിലര്‍ക്ക് രഥത്തില്‍ തുടങ്ങിയ നിരവധി ഹിറ്റ് ഗാനങ്ങള്‍ രചിച്ചു.
സഭാ വ്യത്യാസം ഇല്ലാതെ ക്രൈസ്തവ വിശ്വാസികള്‍ പാടുന്ന ഈ ഗാനങ്ങള്‍ മിക്കവയും സ്വന്തം ജീവിതാനുഭവങ്ങളില്‍ നിന്നും ജന്മം കൊണ്ടവയാണെന്ന് അദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഭാര്യ: ബീന, മക്കള്‍: ബിബിന്‍, ബിനി, ബെഞ്ചി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.