സിയോള്‍: കെ-പോപ്പ് താരം ഹേസൂ (29) ആത്മഹത്യ ചെയ്തു. ഗായികയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയെന്നും ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ മാസം 20തിന് ദക്ഷിണ കൊറിയയില്‍ ഹേസൂവിന്റെ സംഗീത പരിപാടി നിശ്ചയിച്ചിരുന്നു. ഇതിനിടയില്‍ അപ്രതീക്ഷിതമായാണ് താരത്തിന്റെ വിയോഗം. ദക്ഷിണ കൊറിയയില്‍ ഏറെ പ്രചാരമുള്ള 'ട്രോട്ട്' ഗായികയാണ് ഹേസൂ.
ഹോട്ടല്‍ മുറിയില്‍ നിന്ന് കണ്ടെടുത്ത ആത്മഹത്യാ കുറിപ്പിലെ വിശദാശംങ്ങള്‍ പൊലീസ് പുറത്തി വിട്ടിട്ടില്ല. യുവ ഗായികയുടെ വിലാപത്തില്‍ ആരാധകര്‍ ദുഖം രേഖപ്പെടുത്തി.
1993ലാണ് ഹേസൂവിന്റെ ജനനം. 2019-ല്‍ 'മൈ ലൈഫ്, മി' എന്ന ഒറ്റ ആല്‍ബത്തിലൂടെ അരങ്ങേറ്റം കുറിച്ച ഹേസൂ തന്റെ തനതായ ശൈലിയും മയക്കുന്ന സ്വരവും കൊണ്ട് ആരാധകരുടെ ഹൃദയം കവര്‍ന്നു. ഗയോ സ്റ്റേജ്, ഹാംഗ്ഔട്ട് വിത്ത് യൂ, ദി ട്രോട്ട് ഷോ തുടങ്ങിയ ജനപ്രീയ ടെലിവിഷന്‍ പരിപാടികളിലും തന്റെ സാന്നിദ്ധ്യം അറിയിച്ച ഇവര്‍ കൂടുതല്‍ അംഗീകാരം നേടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v