അമേരിക്കന്‍ ജനതക്ക് പ്രിയപ്പെട്ടവന്‍ ഹാരി രാജകുമാരന്‍; ചാള്‍സ് രാജാവ് അഞ്ചാം സ്ഥാനത്ത്

അമേരിക്കന്‍ ജനതക്ക് പ്രിയപ്പെട്ടവന്‍ ഹാരി രാജകുമാരന്‍; ചാള്‍സ് രാജാവ് അഞ്ചാം സ്ഥാനത്ത്

കാലിഫോര്‍ണിയ: അമേരിക്കന്‍ ജനത അവരുടെ പ്രിയപ്പെട്ട ബ്രിട്ടീഷ് രാജകുടുംബാംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള സര്‍വേയില്‍ ചാള്‍സ് രാജാവിന് 'പ്രീതി' ഇല്ല. പിതാവിനെ പിന്തള്ളി ഹാരി രാജകുമാരനാണ് ഏറ്റവും ജനപ്രീതിയുള്ള രാജകുടുംബാംഗമായത്. ചാള്‍സ് രാജാവിന് അഞ്ചാം സ്ഥാനമാണ്. അമേരിക്കയില്‍ നടന്ന സര്‍വേയിലാണ് രസകരമായ വെളിപ്പെടുത്തല്‍.

36 സംസ്ഥാനങ്ങളിലായി 7,276 അമേരിക്കക്കാരോട് തങ്ങളുടെ ഇഷ്ടപ്പെട്ട ബ്രിട്ടീഷ് രാജകുടുംബാംഗത്തെ തിരഞ്ഞെടുക്കാനായിരുന്നു സര്‍വേ ആവശ്യപ്പെട്ടത്. ഒന്നാമതെത്തിയ ഹാരി രാജകുമാരന് 33.8 ശതമാനം വോട്ടുകള്‍ കിട്ടി. 29.6 ശതമാനം വോട്ടുകള്‍ നേടി കേറ്റ് മിഡില്‍ടണ്‍ രണ്ടാമതെത്തി.

22 ശതമാനവുമായി വില്യം രാജകുമാരന്‍ പട്ടികയില്‍ മൂന്നാമതാണ്. ആകെ വോട്ടിന്റെ 10.8 ശതമാനം നേടി അഞ്ചാം സ്ഥാനം നേടാന്‍ മാത്രമേ ചാള്‍സ് രാജാവിന് കഴിഞ്ഞുള്ളൂ. 5.7 ശതമാനം വോട്ടുകള്‍ നേടിയ രാജകുമാരി ആന്‍ ആറാം സ്ഥാനത്തും ചാള്‍സ് രാജാവിന്റെ ഭാര്യ കാമില 4.4 ശതമാനം വോട്ടുകള്‍ നേടി ഏഴാം സ്ഥാനത്തുമാണ്.

2020 ല്‍ രാജകീയ ചുമതലകളില്‍ നിന്ന് രാജിവെച്ച് ഭാര്യ മേഗന്‍ മാര്‍ക്കിളിനൊപ്പം അമേരിക്കയിലേക്ക് മാറിയ ഹാരി രാജകുമാരന്‍ എല്ലാ വിഭാഗത്തിലും ഏറ്റവും ജനപ്രിയനായ രാജകീയനായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.