ദോഹ: അന്താരാഷ്ട്ര മ്യൂസിയം ദിനത്തോട് അനുബന്ധിച്ച് ഖത്തറിലെ എല്ലാ മ്യൂസിയങ്ങളിലും ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്ക് പ്രവേശനം സൗജന്യമാക്കി. ഖത്തർ മ്യൂസിയംസ് ആണ് ഇക്കാര്യം അറിയിച്ചത്. എല്ലാ വർഷവും മേയ് 18നാണ് അന്താരാഷ്ട്ര മ്യുസിയം ദിനമായി ലോകം ആഘോഷിക്കുന്നത്.
ഖത്തർ നാഷണൽ മ്യൂസിയം, മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആർട്, മതാഫ് അറബ് മ്യൂസിയം ഓഫ് മോഡേൺ ആർട്, ത്രീ ടു വൺ ഒളിമ്പിക് ആന്‍റ് സ്‌പോർട്‌സ് മ്യൂസിയം, വിവിധ കേന്ദ്രങ്ങളിൽ തുടരുന്ന പ്രദർശന പരിപാടികളിലേക്കും മൂന്നു ദിനങ്ങളിൽ ടിക്കറ്റില്ലാതെ പൊതുജനങ്ങൾക്ക് പ്രവേശിക്കാം.മ്യൂസിയങ്ങൾ, സുസ്ഥിരത, ക്ഷേമം എന്നിവയാണ് ഇത്തവണത്തെ മ്യൂസിയം ദിനത്തിന്‍റെ ആപ്തവാക്യം.
സാംസ്കാരിക ധാരണയും വിനിമയവും പ്രോത്സാഹിപ്പിക്കുന്നതിൽ മ്യൂസിയങ്ങൾ വഹിക്കുന്ന നിർണായക പങ്കിനെക്കുറിച്ച് അന്താരാഷ്ട്ര മ്യൂസിയം ദിനം നമ്മെ ഓർമ്മിപ്പിക്കുന്നുവെന്ന് ഖത്തർ മ്യൂസിയം സിഇഒ അഹ്മദ് മൂസ അൽ നംല പറഞ്ഞു.സാംസ്കാരിക സ്ഥാപനങ്ങൾ നമ്മുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുക മാത്രമല്ല, വിദ്യാഭ്യാസം, ഗവേഷണം, വിനോദം എന്നിവയ്ക്ക് സംഭാവന നൽകുകയും ചെയ്യുന്നുവെന്നും അവർ അഭിപ്രായപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v