കൊച്ചി: സ്വര്‍ണ വിലയില്‍ സമാനതകളില്ലാത്ത വര്‍ധനവായിരുന്നു ഇക്കഴിഞ്ഞ മാസങ്ങളില്‍ കണ്ടത്. കഴിഞ്ഞ ദിവസങ്ങളിലെ ട്രെന്‍ഡ് പരിശോധിക്കുമ്പോള്‍ സ്വര്‍ണം വിലയില്‍ വലിയ തോതിലുള്ള ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് ഇന്ന് പവന് 240 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 44640 രൂപയായി. ഒരു ഗ്രാമിന് 5580 രൂപയുമാണ് നിരക്ക്.
ഇടിവ് സാധാരണക്കാരനെ സംബന്ധിച്ച് വലിയ ആശ്വാസമായിരിക്കുകയാണ്.
അന്താരാഷ്ട്ര തലത്തില്‍ ട്രോയി ഔണ്‍സിന് വില രണ്ടായിരം ഡോളറിന് മുകളിലേക്ക് എത്തിയതോടെ സംസ്ഥാനത്ത് സ്വര്‍ണ വില പലതവണ റെക്കോര്‍ഡുകള്‍ ഭേദിച്ചിരുന്നു. പവന് 45760 രൂപ എന്നതാണ് സംസ്ഥാനം ഇന്നുവരെ കണ്ടത്തില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന നിരക്ക്. മെയ് അഞ്ചിനായിരുന്നു ഈ നിരക്ക് രേഖപ്പെടുത്തിയത്.
പിന്നീടുള്ള ദിവസങ്ങളില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായെങ്കിലും കുറവിന് തന്നെയായിരുന്നു മുന്‍തൂക്കം. മെയ് ഒന്ന്, രണ്ട് തീയതികളില്‍ രേഖപ്പെടുത്തിയ 44,560 രൂപയായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ഇന്നലേയും സ്വര്‍ണ വിലയില്‍ വലിയ ഇടിവുണ്ടായിരുന്നു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞതോടെ ഗ്രാമിന് 5,610 രൂപയിലും പവന് 44,880 രൂപയിലുമായിരുന്ന ഇന്നലെ സംസ്ഥാനത്ത് സ്വര്‍ണ വില്‍പ്പന നടന്നത്.
പവന് 360 രൂപയും ഗ്രാമിന് 45 രൂപയും ഇടിഞ്ഞതോടെ ഗ്രാമിന് 5,630 രൂപയിലും പവന് 45,040 രൂപയിലുമായിരുന്നു ബുധനാഴ്ചത്തെ കച്ചവടം. മൂന്ന് ദിവസം കൊണ്ട് ഗ്രാമിന് 95 രൂപയും പവന് 760 രൂപയുമാണ് കുറഞ്ഞത്. അന്താരാഷ്ട്ര വിപണയില്‍ ഡോളര്‍ കരുത്താര്‍ജിക്കുന്നതാണ് സ്വര്‍ണ വില ഇടിയാന്‍ കാരണം.
പ്രതിസന്ധി ഘട്ടത്തില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിഞ്ഞതായിരുന്നു വില വര്‍ധനവിന് ഇടയാക്കിയത്.
ഈ വര്‍ഷം അവസാനത്തോടെ സ്വര്‍ണ വിലയില്‍ ഇനിയും വര്‍ധനവ് ഉണ്ടാവുമെന്നായിരുന്നു സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തിയിരുന്നത്. എന്നാല്‍ നിലവിലെ ട്രെന്‍ഡ് അനുസരിച്ച് സ്വര്‍ണ വില ഇനിയും ഇടിഞ്ഞേക്കുമെന്നാണ് വിവരം. ഡോളറിന്റെ മൂല്യം ഇനിയും ഉയരുമെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നിഗമനം.
ഡോളറിന് മൂല്യം കൂടുമ്പോള്‍ സ്വര്‍ണത്തിന് വില സ്വാഭാവികമായും കുറയും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.