കോഴിക്കോട്: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ എല്ലാ ജില്ലകളിലും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 40 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
കോഴിക്കോട് മലയോര മേഖലയില്‍ ഇന്നുണ്ടായ കനത്ത കാറ്റിലും മഴയിലും തിരുവമ്പാടി പുന്നയ്ക്കല്‍ വഴിക്കടവില്‍ നിര്‍മ്മിച്ച താല്‍കാലിക പാലം ഒലിച്ചുപോയി.
കൂടരഞ്ഞി, താമരശേരി, തിരുവമ്പാടി, തുടങ്ങിയ പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. പുന്നയ്ക്കല്‍ പാലത്തിന്റെ പണി നടക്കുന്ന സാഹചര്യത്തില്‍ ഇവിടെ താല്‍കാലിക പാലം പണിതിരുന്നു. കനത്ത മഴയെ തുടര്‍ന്ന ഈ പാലം ഒലിച്ചുപോയി. മറ്റ് ചില ഇടങ്ങളില്‍ മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.