ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഇഷിതാ കിഷോറിനാണ് ഒന്നാം റാങ്ക്. ആദ്യ നാല് റാങ്ക് പെണ്‍കുട്ടികള്‍ക്കാണ്. മലയാളിയായ ഗഹാനാ നവ്യ ജെയിംസ് ആറാം റാങ്ക് നേടി. ഗരിമ ലോഹിയ, ഉമാ ഹാരതി, സ്മൃതി മിശ്ര എന്നിവരാണ് രണ്ട്, മൂന്ന്, നാല് റാങ്കുകള്‍ നേടിയത്.
ആര്യ വി.എം ആണ് ഗഹാനാ നവ്യ ജെയിംസിന് പിന്നില്‍ രണ്ടാമതെത്തിയ മലയാളി. പരീക്ഷയില്‍ മുപ്പത്തിയാറാം റാങ്കാണ് ആര്യ വി.എം നേടിയത്. ചൈതന്യ അശ്വതി- 37, അനൂപ് ദാസ്- 38, ഗൗതം രാജ് -63 എന്നിങ്ങനെയാണ് പട്ടികയില്‍ ആദ്യ നൂറില്‍ ഇടംപിടിച്ച മറ്റു മലയാളികള്‍.
സിവില്‍ സര്‍വീസ് പരീക്ഷ പാസായ 933 പേരുടെ പട്ടികയാണ് യുപിഎസ് സി പ്രഖ്യാപിച്ചത്. ജനറല്‍ വിഭാഗത്തില്‍ 345 പേരാണ് യോഗ്യത നേടിയത്.
അഭിമുഖത്തിനുള്ള തീയതി ഉടന്‍ അറിയിക്കും. മെയിന്‍ വിജയിച്ചവര്‍ക്കു വ്യക്തിവിവര രേഖകള്‍ സമര്‍പ്പിക്കാന്‍ എട്ട് മുതല്‍ 14 ന് വൈകിട്ട് ആറ് വരെ സമയമുണ്ട്. ഇതു സമര്‍പ്പിക്കാത്തവരെ അയോഗ്യരാക്കുമെന്നും അഭിമുഖത്തിനുള്ള തീയതിയും വിശദാംശങ്ങളും അറിയിക്കില്ലെന്നും യുപിഎസ്സി വ്യക്തമാക്കി. വ്യക്തിവിവര രേഖയില്‍ തിരുത്തലിന് അവസരമുണ്ടാകില്ല.
അതേസമയം വിലാസം, ബന്ധപ്പെടാനുള്ള വിവരങ്ങള്‍ എന്നിവയില്‍ തിരുത്തല്‍ വരുത്താന്‍ സാധിക്കും. അതിനായി ഇക്കാര്യങ്ങള്‍ വ്യക്തമാക്കി ഏഴ് ദിവസത്തിനുള്ളില്‍ ഇമെയില്‍ അയയ്ക്കണമെന്നും നിര്‍ദേശമുണ്ട്. വിവരങ്ങള്‍ https://www.upsc.gov.in എന്ന വെബ്‌സൈറ്റ് വഴി അറിയിക്കാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.